സുമംഗലി ബസ് ഹംമ്പ് ചാടി ഇരിങ്ങാലക്കുടയിൽ വാഹനങ്ങൾ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിച്ചു; പരിക്കേറ്റവർ ആശുപത്രിയിൽ

Published : Sep 14, 2022, 04:25 PM ISTUpdated : Sep 16, 2022, 12:27 AM IST
സുമംഗലി ബസ് ഹംമ്പ് ചാടി ഇരിങ്ങാലക്കുടയിൽ വാഹനങ്ങൾ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിച്ചു; പരിക്കേറ്റവർ ആശുപത്രിയിൽ

Synopsis

സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടം നടന്നയുടനെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടിയതായി നാട്ടുകാര്‍ പറയുന്നു.

ഇരിങ്ങാലക്കുടയില്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം. ബുധനാഴ്ച്ച രാവിലെ ഒമ്പതര മണിയോടെയാണ് അപകടം ഉണ്ടായത്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും വന്നിരുന്ന സുമംഗലി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ചന്തകുന്ന് വളവ് തിരിഞ്ഞ് ഹംമ്പ് ചാടിയതിന് ശേഷം മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറിലും ട്രാവലറിലുമായി ഇടിക്കുകയായിരുന്നു. ട്രാവലറിന് മൂന്നിലുണ്ടായിരുന്ന കാറിലും മറ്റ് സ്‌കൂട്ടറുകളുമായി അഞ്ചോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ യാത്രികരായ വെള്ളാങ്കല്ലൂര്‍ സ്വദേശി എരുമക്കാട്ടുപറമ്പില്‍ വിന്‍സെന്‍റ് ( 53 ) മകള്‍ എല്‍ന ( 3 )എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടം നടന്നയുടനെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടിയതായി നാട്ടുകാര്‍ പറയുന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിരന്തരം അപകടം സൃഷ്ട്രിച്ചിട്ടും അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ രോക്ഷകുലരാണ്. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ മിനിറ്റുകളുടെ കണക്കും പറഞ്ഞാണ് ബസുകള്‍ നിരത്തിലൂടെ പായുന്നത്. ഇതിനിടയില്‍ പല ജീവനുകള്‍ പൊലിയുന്ന സംഭവങ്ങള്‍ ഉണ്ടായിട്ട് പോലും ബന്ധപ്പെട്ട അധികാരികളോ അസോസിയേഷനുകളോ വിഷയിത്തില്‍ വേണ്ട നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഓടുന്ന ബസിൽ നിന്നിറങ്ങാൻ ശ്രമിക്കവേ റോഡിൽ തെറിച്ചുവീണ് പിൻചക്രം കയറി വയോധികക്ക് ദാരുണാന്ത്യം-വീഡി‌യോ

അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള മറ്റൊരു വാർത്ത തിരുപ്പൂരിൽ ഓടുന്ന ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ റോഡിൽ തെറിച്ച് വീണ് വൃദ്ധ മരിച്ചു എന്നതാണ്. ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറി ഇറങ്ങിയായിരുന്നു വൃദ്ധയുടെ ദാരുണാന്ത്യം. തിരുപ്പൂർ പള്ളാടം ബസ് സ്റ്റാൻ്റിൽ വച്ചായിരുന്നു സംഭവം. കോയമ്പത്തൂർ വാൽപാറ സ്വദേശിയായ അഴകമ്മാളിനാണ് (79) അപകടത്തിൽ ജീവൻ നഷ്ടമായത്. സേലത്ത് മകളുടെ ഗൃഹപ്രവേശത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്.

ജീവനെടുത്ത് തെരുവുനായ; നായ ബൈക്കിന് കുറുകേ ചാടി, അപകടത്തിൽപെട്ട യുവാവ് മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്ത് സോഷ്യൽ സെക്യൂരിറ്റി സ്ഥാപനത്തിന്‍റെ പ്രധാന കെട്ടിടം ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണം
രഹസ്യ വിവരം കിട്ടി കോട്ടക്കലിലെ കടയിലെത്തിയപ്പോൾ മൂക്കുപൊക്കി, ഞെട്ടിക്കുന്ന കാഴ്ച; 25 പെട്ടികളിൽ വിൽപ്പനക്ക് വെച്ചത് ചത്ത കോഴികളെ, കട പൂട്ടിച്ചു