ആറാട്ടുപുഴ പഞ്ചായത്ത്; തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് നല്‍കിയ ടെന്‍ഡറില്‍ ക്രമേക്കേട്, അന്വേഷണം

Published : Jan 11, 2023, 04:35 PM ISTUpdated : Jan 11, 2023, 04:51 PM IST
ആറാട്ടുപുഴ പഞ്ചായത്ത്; തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് നല്‍കിയ ടെന്‍ഡറില്‍ ക്രമേക്കേട്, അന്വേഷണം

Synopsis

പഞ്ചായത്തിൽ എൽ. ഇ. ഡി തെരുവ് വിളക്ക് സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. ഇതിനായി കമലാസനൻ, പ്രതീക്ഷ എന്‍റർപ്രൈസസ് എന്നയാളുടെ ടെൻഡർ പഞ്ചായത്ത് അംഗീകരിച്ചു. 


ആറാട്ടുപുഴ: തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് ടെൻഡർ നൽകിയതിൽ ആറാട്ടുപുഴ പഞ്ചായത്തിൽ ക്രമക്കേട്. ആറാട്ടുപുഴ പഞ്ചായത്ത് മുൻ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം തുടങ്ങി. ടെൻഡർ നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയതായി തദ്ദേശ വകുപ്പിന്‍റെ കോ-ഓഡിനേഷൻ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം. പഞ്ചായത്തില്‍ 20 വാട്സിന്‍റെ തെരുവ് വിളക്ക് സ്ഥാപിക്കാനാണ് ടെന്‍റര്‍ വിളിച്ചത്. എന്നാല്‍ 14 വാട്സിന്‍റെ ബൾബിടാനുള്ള നിരക്ക് സമര്‍പ്പിച്ച ടെന്‍ററിനാണ് പഞ്ചായത്ത് അനുമതി നൽകിയത്. 

പഞ്ചായത്തിൽ എൽ. ഇ. ഡി തെരുവ് വിളക്ക് സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. ഇതിനായി കമലാസനൻ, പ്രതീക്ഷ എന്‍റർപ്രൈസസ് എന്നയാളുടെ ടെൻഡർ പഞ്ചായത്ത് അംഗീകരിച്ചു. എന്നാൽ, പണി പൂർത്തിയായിട്ടും കരാറുകാരന് നൽകേണ്ട 4,91,175 രൂപ നൽകിയില്ല. തുടർന്ന് പദ്ധതി 2021-22 ലേക്കുള്ള തുടർ പദ്ധതിയായി ഉൾപ്പെടുത്തി പണം നൽകാൻ ഭരണ സമിതി തീരുമാനിച്ചു. എന്നാല്‍ കരാർ നടപടി പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പണം നൽകാൻ നിലവിലെ സെക്രട്ടറി തയാറായില്ല. ഇതേ തുടർന്നാണ് കോ - ഓഡിനേഷൻ സമിതി പരിശോധന നടത്തിയതും മുൻ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതും. 

20 വാട്സിന്‍റെ ബൾബ് സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചത്. ഇതനുസരിച്ച് കരാർ ഏറ്റെടുത്തയാളൊഴികെ ബാക്കിയെല്ലാവരും 20 വാട്സിന്‍റെ ബൾബ് സ്ഥാപിക്കാൻ നിരക്ക് നൽകി. ടെൻഡർ ഏറ്റെടുത്തയാൾ 14 വാട്സിന്‍റെ ബൾബിടാനുള്ള നിരക്കാണ് ടെന്‍ററില്‍ നൽകിയത്.  14 വാട്സ് ഇടാൻ നൽകിയ ടെൻഡറിനാണ് ഭരണസമിതി അംഗീകാരം നല്‍കിയത്. ടെൻഡർ ഫോമിൽ അടങ്കൽ നിരക്കോ കൃത്യമായ വിവരങ്ങളോ സമര്‍പ്പിച്ചിരുന്നില്ല. മാത്രമല്ല, ടെന്‍ററുകാരനെ കൊണ്ട് നിരതദ്രവ്യവും അടപ്പിച്ചില്ല. കരാറേറ്റെടുത്ത വ്യക്തിയും പഞ്ചായത്തുമായി ഔദ്യോഗിക കരാറിലും ഏർപ്പെട്ടിട്ടില്ല. ബൾബിന്‍റെ ഗുണനിലവാര സാക്ഷ്യപത്രവും ലഭ്യമല്ല. മെയിന്‍റനൻസ് നടത്തി ബൾബ് സ്ഥാപിച്ചെന്ന മെംബർമാരുടെ സാക്ഷ്യപത്രവും ഉണ്ടായിരുന്നില്ല. 
 

കൂടുതല്‍ വായനയ്ക്ക്: അങ്കണവാടിക്ക് സമീപം സെപ്ടിക് ടാങ്കിനായി എടുത്ത കുഴി മൂടിയില്ല; രക്ഷിതാക്കള്‍ ആശങ്കയില്‍

 

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം