പുറത്തുനിനിന്ന് കണ്ടാൽ സാധാരണ പൂക്കട, വിൽപന പക്ഷെ പൂവ് മാത്രമല്ല, 420ന് വാങ്ങി 600ന് വിൽക്കുന്ന കുപ്പിയും

Published : Jun 06, 2025, 07:04 PM IST
 liquor

Synopsis

വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് ഏഴര ലിറ്റർ വിദേശ മദ്യവുമായി എസ്‌ഐ എംആർ. സജി അറസ്റ്റ് ചെയ്തത്.

മലപ്പുറം: വണ്ടൂർ ടൗണില്‍ പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ വണ്ടൂർ പൊലീസും നിലന്പൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് ഏഴര ലിറ്റർ വിദേശ മദ്യവുമായി എസ്‌ഐ എംആർ. സജി അറസ്റ്റ് ചെയ്തത്.

നിലമ്പൂർ ഡിവൈഎസ്പി സാജു കെ.അബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വണ്ടൂർ പൊലീസും ഡാൻസാഫ് ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ പ്രതി പിടിയിലായത്. ബീവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍.

420 രൂപ വില വരുന്ന മദ്യം 600 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നത്. എഎസ്‌ഐ, ടിബി സിനി, സീനിയർ സിപിഒ കെ. അജേഷ്, സിപിഒ സിസി രാകേഷ്, ഡാൻസാഫ് അംഗങ്ങളായ സുനില്‍ മന്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസുകൾക്ക് പണി കൊടുത്ത് 'ഇടത് കൗൺസിലർമാർ'; പെരുമ്പാവൂർ നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ഇടവഴി കയറിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു
കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം