
കട്ടച്ചിറ: സഭാ തര്‍ക്കത്തെ തുടര്‍ന്ന് 10 ദിവസമായി സംസ്കരിക്കാനാകാതെ വീട്ടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ചിരിക്കുന്ന വര്‍ഗ്ഗീസ് മാത്യു (94) ന്‍റെ മൃതദേഹം അടക്കം ചെയ്യണമെനന്ന് ജില്ലാ ഭരണകൂടത്തിന്‍റെ അന്ത്യശാസനം. നാളെ വൈകീട്ട് അഞ്ചിനുമുമ്പ് മൃതദേഹം അടക്കം ചെയ്യണമെന്ന് കളക്ടർ അറിയിച്ചു.
സഭാ പ്രതിനിധികളുമായി ജില്ലാ കളക്ടർ നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണിത്. എന്നാല്‍ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ അവരുടെ നിലപാടിൽ ഉറച്ചു നിന്നു. കായംകുളത്ത് പള്ളിയുടെ മുന്നിൽ കനത്ത പോലീസ് ബന്തവസ്സ് തുടരുകയാണ്. സഭാ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് മാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
Read more : സഭാതർക്കം; 10 -ാം ദിവസവും ശവസംസ്കാരം നടത്താനാകൊതെ ഒരു കുടുംബം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam