
കോട്ടയം: തെരഞ്ഞെടുപ്പില്‍ നാടിന്റെ വളര്‍ച്ചയും വികാസവും മുന്നേറ്റവുമല്ലാതെ മറ്റെന്താണ് ചര്‍ച്ചയാകേണ്ടതെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിക്ക് ഇപ്പോഴുള്ള വികസനം മതിയെന്ന് ആരാണ് പറയുന്നതെന്നും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളോടൊപ്പം വികസിച്ച പ്രദേശമാണ് പുതുപ്പള്ളിയെന്ന് ആര്‍ക്കാണ് അഭിപ്രായമുള്ളതെന്നും ജെയ്ക്ക് ചോദിച്ചു. പുതുപ്പള്ളിയുടെ വികസനം ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ വികസനത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്ന് ചിലര്‍ പറയുന്നത് എന്തുകൊണ്ടാണെന്നും ജെയ്ക്ക് സി തോമസ് ചോദിച്ചു.
ജെയ്ക്ക് സി തോമസിന്റെ കുറിപ്പ്: ''പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ചയാകുന്നത് ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്? പുതുപ്പള്ളിക്ക് ഇപ്പോഴുള്ള ഈ വികസനം മതിയെന്ന് ആരാണ് പറയുന്നത്? പുതുപ്പള്ളി കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളോടൊപ്പം വികസിച്ച പ്രദേശമാണെന്ന് ആര്‍ക്കാണ് അഭിപ്രായമുള്ളത്? തിരഞ്ഞെടുപ്പില്‍ നാടിന്റെ വളര്‍ച്ചയും വികാസവും മുന്നേറ്റവുമല്ലാതെ മറ്റെന്താണ് ചര്‍ച്ചയാകേണ്ടത്? പുതുപ്പള്ളിയുടെ സര്‍വ്വതോന്മുഖമായ വികസനം ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ വികസനത്തെ കുറിച്ച് ഒന്നുമേ സംസാരിക്കാനില്ലെന്ന് ചിലര്‍ പറയുന്നത് എന്തുകൊണ്ടാണ്?''
''കുടിവെള്ളമില്ലാത്ത പ്രദേശങ്ങളും, സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും, ഇനിയും പണിതീരാത്ത പാലങ്ങളും, അടച്ചുറപ്പില്ലാത്ത വീടുകളും, ഇനിയും ഡിജിറ്റലാകാത്ത സ്‌കൂളുകളും, ആരോഗ്യമില്ലാത്ത ആശുപത്രികളും, പട്ടയമില്ലാത്ത ഭൂമികളും, വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും, കാടു കയറിയ മൈതാനങ്ങളും, ബസ്സിന് പ്രവേശിക്കാനാകാത്ത ബസ് സ്റ്റാന്റുകളും, തകര്‍ന്ന് വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും, വീതിയില്ലാത്ത കവലകളും, തറക്കല്ല് മാത്രമുള്ള വികസന തള്ളുകളും എന്നിങ്ങനെ പറഞ്ഞു തീരാത്ത വികസന മുരടിപ്പിന്റെ നേര്‍ സാക്ഷ്യമല്ലേ നമ്മുടെ പുതുപ്പള്ളി? പുതുപ്പള്ളിക്കാരുടെ ഈ അടിസ്ഥാന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ, അവ ചര്‍ച്ച ചെയ്യുന്നതിലൂടെ, ആരോഗ്യകരമായ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെയെല്ലാം എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നത് പുതുപ്പള്ളിയുടെ സമഗ്ര വികസനമെന്ന കാഴ്ചപ്പാടാണ്. മനുഷ്യന്റെ ജീവല്‍ പ്രശ്ങ്ങളെ കുറിച്ച് സംസാരിക്കുന്നവര്‍ മോശക്കാരാണെന്നും ഈ വിഷയങ്ങളൊന്നും നാടിന്റെ പ്രശ്‌നങ്ങളല്ലെന്നും തോന്നുന്നവരുടെ രാഷ്ട്രീയമല്ല പുതുപ്പള്ളിയുടേതെന്ന് തിരിച്ചറിയുന്ന കാലം വിദൂരമല്ല.''
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam