കാഞ്ഞിരപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നു; ശുചീകരണം മന്ദഗതിയിൽ

By Web TeamFirst Published Jan 28, 2019, 8:49 AM IST
Highlights

മഞ്ഞപ്പിത്തം പടരുമ്പോഴും മാലിന്യം നിറഞ്ഞ കൈത്തോടുകൾ ശുചീകരിക്കാൻ നടപടിയില്ല. വ്യാപാരസ്ഥാപനങ്ങളിലേയും ഹോട്ടലുകളിലേയും മാലിന്യം തോട്ടിൽ കെട്ടിക്കിടക്കുകയാണ്.

കോട്ടയം: കോട്ടയത്തിന്‍റെ മലയോരമേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. കാഞ്ഞിരിപ്പള്ളിയിൽ ഒരുമാസത്തിനിടെ 10 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായത്. പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്ന് ആരോഗ്യവകുപ്പിന്‍റെ വിശദീകരിക്കുമ്പോഴും ശുചീകരണം മന്ദഗതിയിലാണ്

മഞ്ഞപ്പിത്തം പടരുമ്പോഴും മാലിന്യം നിറഞ്ഞ കൈത്തോടുകൾ ശുചീകരിക്കാൻ നടപടിയില്ല. മലിനജലം ഒഴുക്കുന്നത് തടയുന്നതിനും നടപടിയില്ല. വ്യാപാരസ്ഥാപനങ്ങളിലേയും ഹോട്ടലുകളിലേയും മാലിന്യങ്ങൾ തോട്ടിൽ കെട്ടിക്കിടക്കുകയാണ്. കൈത്തോടിന് സമീപമുള്ള കിണറുകളിലെ വെള്ളമാണ് ജനങ്ങൾ കൂടിക്കാനായി ഉപയോഗിക്കുന്നത്. ഇവിടെ നിന്നാണ് മഞ്ഞപ്പിത്തം പടർന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശുചീകരണം ഇത് വരെ തുടങ്ങിയിട്ടില്ല. സമീപ പ്രദേശങ്ങളിലെ കച്ചവടക്കാരാണ് മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

ഈ കൈത്തോട്ടിലെ മലിനജലമാണ് ചിറ്റാർപുഴയിലേക്കും ഒഴുകുന്നത്. പുഴയിലേക്ക് നേരിട്ട് മാലിന്യങ്ങൾ തള്ളുന്ന അവസ്ഥയുമുണ്ട്. പല സ്ഥാപനങ്ങളുടേയും ശുചിമുറികളിൽ നിന്നുള്ള മാലിന്യവും പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. അടിയന്തരമായി പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

click me!