രക്തസാക്ഷി ദിനത്തില്‍ ജവാന്‍റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്തു

Published : May 30, 2020, 10:25 PM IST
രക്തസാക്ഷി ദിനത്തില്‍ ജവാന്‍റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്തു

Synopsis

സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്തു. പുൽഗാവ് മൈൻ സ്ഫോടനത്തിൽ രക്തസാക്ഷിത്വം വഹിച്ച മേജർ മനോജ് കുമാറിന്റെ സ്മൃതിമണ്ഡപം ആണ് അഞ്ജാതര്‍ തകർത്തത്.  

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ജവാന്റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്തു. പുൽഗാവ് മൈൻ സ്ഫോടനത്തിൽ രക്തസാക്ഷിത്വം വഹിച്ച മേജർ മനോജ് കുമാറിന്റെ സ്മൃതിമണ്ഡപം ആണ് അഞ്ജാതര്‍ തകർത്തത്.  കാർത്തികപ്പള്ളി ആറാം വാർഡിൽ പുതുക്കുണ്ടം സൈനികാങ്കണം വീടിന്റെ മതിലിനോട് ചേര്‍ന്നായിരുന്നു സ്മൃതിമണ്ഡപം. ഇന്ന് മനോജ് കുമാറിന്റെ നാലാം രക്തസാക്ഷിത്വദിനം ആണ്. 

രാവിലെ 5 മണിയോടെ മനോജ് കുമാറിന്റെ പിതാവ് കൃഷ്ണൻ വീടിന്പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത് കണ്ടത്. ഉടൻ തന്നെ വിവരം തൃക്കുന്നപ്പുഴ പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസെത്തി തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മനോജ് കുമാറിന് സര്‍ക്കാരില്‍ നിന്നും അനുവദിച്ച കിട്ടിയിട്ടുള്ള വീടും സ്ഥലവും ആണ് ഇത്. രണ്ടു വർഷമായി  മനോജ് കുമാറിന്റെ  മാതാപിതാക്കളാണ് ഇവിടെ താമസിക്കുന്നത്.  

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു