സ്റ്റിയറിംഗ് റാഡ് മുറിഞ്ഞ് നിയന്ത്രണം വിട്ട ജീപ്പ് 200 അടി താഴ്ചയിലേക്ക് പതിച്ചു; 12 പേര്‍ക്ക് പരിക്ക്

By Web TeamFirst Published Sep 30, 2019, 11:14 AM IST
Highlights

ഡ്രൈവറടക്കം 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദ്ദം കേട്ട് ഓടിയെത്തിയ, സമീപത്ത് കട നടത്തിയിരുന്ന അരുണും സുഹൃത്തുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 

ഇടുക്കി: ചിന്നക്കനാലില്‍ സ്റ്റിയറിംഗ് റാഡ് മുറിഞ്ഞ് നിയന്ത്രണം വിട്ട ജീപ്പ് 200 അടി താഴ്ച്ചയിലേയ്ക്ക് പതിച്ച് ഡ്രൈവറടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിച്ചു. രാവിലെ ഏഴരയോടെയാണ് ചിന്നക്കനാല്‍ വെള്ളച്ചാട്ടത്തിന് സമീപം തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ഞയറാഴ്ച പുലര്‍ച്ചെ എഴരയോടെയായിരുന്നു അപകടം.

ബോഡിയില്‍ നിന്നും കോവിലൂര്‍ക്ക് പോകവെ ചിനക്കനാല്‍ വെള്ളച്ചാട്ടത്തിന് സമിപത്ത് വച്ച് നിയന്ത്രണം വിട്ട ജിപ്പ് ഇരുനൂറടി താഴ്ച്ചയിലെക്ക് പതിക്കുകയായിരുന്നു. ഡ്രൈവറടക്കം 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ, സമീപത്ത് കട നടത്തിയിരുന്ന അരുണും സുഹൃത്തുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വിവരമറിഞ്ഞെത്തിയ ശാന്തമ്പാറ പൊലീസിന്‍റെ നേതൃത്വത്തില്‍ പരിക്കേറ്റവരെ മൂന്നാര്‍ ജനര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗുരുതരമായി തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ഗണപതി, മണികണ്ടന്‍, അമരാവതി, ജയന്തി, സെല്‍വരാജ് എന്നിവരെ വിദഗ്ദ്ധ ചികിത്സക്കായി തേനി, കോട്ടയം മെഡിക്കല്‍ കോളേജുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിന്റെ സ്റ്റിയറിംഗ് റാഡ് മുറിഞ്ഞ് സ്റ്റിയറിംഗ് തിരിയാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

click me!