മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

Published : Feb 17, 2020, 09:41 AM ISTUpdated : Feb 17, 2020, 10:27 AM IST
മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

Synopsis

കൊക്കയിലേക്ക് ഹെഡ്ലൈറ്റ് വെട്ടം കണ്ടു മൂന്നാർ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയപ്പോഴയാണ്  വാഹനം കൊക്കോയിലേയ്ക്ക് മറിഞ്ഞതായി അറിയുന്നത്

മൂന്നാർ: മൂന്നാർ പോതമേട്ടിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധൻ എന്നിവരാണ് മരിച്ചത്. കല്ലാർ ടണലിലെ തൊഴിലാളികളാണ് ഇവര്‍. ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന മണിക്കൂറിനുശേഷമാണ് ആളുകൾ അറിഞ്ഞത്. 

രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകൾ കൊക്കയിലേക്ക് ഹെഡ്ലൈറ്റ് വെട്ടം കണ്ട് മൂന്നാർ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയപ്പോഴയാണ് വാഹനം കൊക്കോയിലേയ്ക്ക് മറിഞ്ഞതായി അറിയുന്നത്. ഗുരുതരമായ പരിക്കേറ്റ് വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55) കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരാണ് എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ
രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു