വയലടയില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, യാത്രക്കാർ ഭാഗ്യത്തിന് രക്ഷപ്പെട്ടു

Published : May 27, 2025, 04:07 PM IST
വയലടയില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, യാത്രക്കാർ ഭാഗ്യത്തിന് രക്ഷപ്പെട്ടു

Synopsis

ജീപ്പ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം

കോഴിക്കോട്: കനത്തമഴയിൽ ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം. ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ മുഴുവനും വലിയ അപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ജീപ്പ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.

വയലടയ്ക്ക് അടുത്ത് തന്നെയുള്ള കക്കയം - തലയാട് റോഡില്‍ മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്ന 28 -ാം മൈല്‍ - തലയാട് ഭാഗത്ത് മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ മേഖലയിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുപത്തിയാറാം മൈല്‍ ഭാഗത്ത് വലിയ മണ്ണിടിച്ചിലുണ്ടായത്. റോഡ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ച മേഖലയില്‍ മുകളില്‍ നിന്നുള്ള പാറക്കല്ലുകളും മണ്ണും മരങ്ങളും ഒരുമിച്ച് താഴോട്ടു പതിക്കുകയായിരുന്നു.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

റെഡ് അലർട്ട്

 

27/05/2025:  കോഴിക്കോട്, വയനാട്, കണ്ണൂർ 
28/05/2025:  കോഴിക്കോട്, വയനാട് 
29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ്
30/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

27/05/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ്
28/05/2025:  പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
29/05/2025:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
30/05/2025:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം  കോഴിക്കോട്, വയനാട്
31/05/2025:  കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു