വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

Published : May 27, 2025, 03:06 PM IST
വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

Synopsis

ഇറച്ചി വെട്ടുന്ന തടി എടുക്കുന്നതിനിടെയാണ് തെന്നി വീണ് അപകടമുണ്ടായത്. തറയിൽ തലയിടിച്ചു വീണ യുവാവിന്‍റെ ദേഹത്തേക്ക് മരത്തടിയും വീണു.

കല്‍പ്പറ്റ: വയനാട് വാളാട് ടൗണിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. ഇറച്ചി കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെ തെന്നി വീണ് മരത്തടി ദേഹത്ത് വീഴുകയായിരുന്നു.

പരിക്കേറ്റ ജോബിഷിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇറച്ചി വെട്ടുന്ന തടി എടുക്കുന്നതിനിടെയാണ് തെന്നി വീണ് അപകടമുണ്ടായത്. തറയിൽ തലയിടിച്ചു വീണ യുവാവിന്‍റെ ദേഹത്തേക്ക് മരത്തടിയും വീണു.സെബാസ്റ്റ്യൻ -അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ആണ് ഭാര്യ. നാലു മക്കളുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ