അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Published : Feb 24, 2025, 01:24 PM ISTUpdated : Feb 24, 2025, 01:28 PM IST
അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Synopsis

സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നാണ് സംശയം.

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്കുളം പാലത്തിൽ ഇന്ന് വെളുപ്പിനായിരുന്നു അപകടം. 

അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനു (26) ചികിത്സയിലാണ്. ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്. ഷാനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നാണ് സംശയം.

Also Read: പാലക്കാട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി