മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്ന്

Published : Feb 24, 2025, 12:13 PM ISTUpdated : Feb 24, 2025, 12:31 PM IST
മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്ന്

Synopsis

ഊര്‍ജിമായ അന്വേഷണത്തിനൊടുവില്‍ കുട്ടികളെ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്ന് കണ്ടെത്തിയെന്ന് എടവണ്ണ പൊലീസ് അറിയിച്ചു.

മലപ്പുറം: മലപ്പുറം എടവണ്ണയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പൊറ്റമ്മലിൽ ബസ് ഇറങ്ങി കുട്ടികൾ മാളിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്.

എടവണ്ണ സ്വദേശികളായ 12 ഉം 15 ഉം വയസ് പ്രായമായ കുട്ടികളെയാണ് ഇന്നലെ വൈകിട്ട് മൂന്ന് മണി മുതലാണ് കാണാതായത്. ഊര്‍ജിമായ അന്വേഷണത്തിനൊടുവില്‍ കുട്ടികളെ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്ന് കണ്ടെത്തിയെന്ന് എടവണ്ണ പൊലീസ് അറിയിച്ചു. സഹോദരങ്ങളുടെ മക്കളാണ് കാണാതായ കുട്ടികള്‍. കുട്ടികൾ ഇന്നലെ കോഴിക്കോട് പൊറ്റമ്മലിൽ ബസ്സിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കോഴിക്കോട് ഹൈലൈറ്റ് മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടികളെ കണ്ടെത്തുകയായിരുന്നു. 

Also Read:  അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ വീടുവിട്ടിറങ്ങി, 4 കിലോമീറ്റർ നടന്നെത്തിയത് ഫയർസ്റ്റേഷനിൽ

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്