
ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കലില്‍ ജ്വല്ലറിക്ക് തീപിടിച്ചു. അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. സൗപര്‍ണിക ജ്വല്ലറിയുടെ രണ്ടു കടമുറികള്‍ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു തീ പടര്‍ന്നത്. കടയില്‍ സ്വര്‍ണം ഉരുക്കുന്ന ഗ്യാസ് ഉണ്ടായിരുന്നു കൂടാതെ കടമുറിയോട് ചേര്‍ന്ന് വീടും ഉണ്ടായിരുന്നു.
തീ പിടിച്ചതിന് അടുത്തുള്ള കടമുറികളില്‍ പാചകവാതക സിലണ്ടറുകളും ഉണ്ടായിരുന്നു. തീ പടര്‍ന്ന കടയില്‍ സ്വര്‍ണം,വെള്ളി ആഭരണങ്ങളും പണവും ഉണ്ടായിരുന്നു.ഇവയെല്ലാം പൂര്‍ണമായും കത്തി നശിച്ചു.
രക്ഷപ്രവര്‍ത്തനത്തിന് എഎസ്റ്റിയു വാലെന്റയിന്‍, എഎസ്റ്റിഒ(ഗ്രേഡ്)ജയസിംഹന്‍, അനികുമാര്‍ ഫയര്‍ ഓഫീസര്‍മാരായ സി.കെ സജേഷ്, പി. രതീഷ്, ശശി അഭിലാഷ്, എസ്. സുജിത്ത് , ആര്‍.സന്തോഷ് , ഷാജന്‍ കെ ദാസ്, റ്റി.ജെ. ജിജോ, ബിനോയ്, ബിനു കൃഷ്ണ, കലാധരന്‍, ഉദയകുമാര്‍, വിനീഷ്, പുരുഷോത്തമന്‍ തുടങ്ങിയവര്‍ തീയണയ്ക്കുന്നതില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam