
തിരുവനന്തപുരം: ലോക വനിതാ നേതാക്കളെ വാര്‍ത്തെടുക്കുന്ന 'ദി വിമെന്‍ ഡെലിവര്‍ യങ്ങ് ലീഡേഴ്സ്' പരിപാടിയില്‍ പങ്കെടുക്കാന്‍ പുതിയതുറയില്‍ നിന്നും ജിമാ റോസ്. കാനഡയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത പതിമൂന്ന് പേരില്‍ ഒരാളാണ് ജിമാ റോസ്. ജൂണ്‍ രണ്ടുമുതല്‍ ആറുവരെയാണ് കാനഡയില്‍ പരിപാടി നടക്കുക. 121 രാജ്യങ്ങളില്‍ നിന്നായ് 300 പേരെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് തെരഞ്ഞെടുത്തത്. ഇതിലെ ഏക മലയാളിയാണ് ജിമ. പുതിയതുറ വാറുതട്ട് ഹൗസില്‍ ജമസിന്‍റെയും മര്യപുഷ്പത്തിന്‍റെയും മകളാണ് ജിമ.
കോസ്റ്റല്‍ സ്റ്റുഡന്‍സ് കള്‍ച്ചറല്‍ ഫോറത്തിന്‍റെ എക്സിക്യൂട്ടീവ് മെമ്പറാണ് ജിമ. തുമ്പ സെന്‍റ് സേവിയേഴ്‌സ് കോളേജിൽ നിന്ന് റാങ്കോടെ ബിരുദം പൂർത്തിയാക്കിയ ജിമ ഇപ്പോൾ ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസിലെ എം എ സോഷ്യോളജി വിദ്യാർത്ഥിനിയാണ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മെലിന്‍ഡ ഗേറ്റ്സ്, വിവിധ രാഷ്ട്ര നേതാക്കൾ, യു എൻ പ്രതിനിധികൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, യുവ സംരംഭകർ, ചലച്ചിത്ര സംവിധായകർ തുടങ്ങി അനേകം പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.