കുടുംബവഴക്കിനിടെ അമ്മായിയമ്മയെ വെട്ടി; മരുമകന്‍ കസ്റ്റഡിയില്‍

Published : Jun 03, 2019, 09:47 AM IST
കുടുംബവഴക്കിനിടെ അമ്മായിയമ്മയെ വെട്ടി; മരുമകന്‍ കസ്റ്റഡിയില്‍

Synopsis

കുടുംബ വഴക്കിനിടെ കൈക്കോട്ടുകൊണ്ടാണ് അറുപത്തിരണ്ടുകാരിയായ കമലയെ മരുമകന്‍ വിനയന്‍ വെട്ടിയത്. കമലയുടെ കൈയ്ക്കാണ് വെട്ടേറ്റത്. 

തൃശൂര്‍: ഗുരുവായൂരില്‍  കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ മരുമകന്‍ വെട്ടി. കണ്ടാണശ്ശേരി  കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കമലയ്ക്കാണ് (62) വെട്ടേറ്റത്. ഞായറാഴ്‌ച വൈകീട്ടാണ് സംഭവം.

കുടുംബ വഴക്കിനിടെ കൈക്കോട്ടുകൊണ്ടാണ് അറുപത്തിരണ്ടുകാരിയായ കമലയെ മരുമകന്‍ വിനയന്‍ വെട്ടിയത്. കമലയുടെ കൈയ്ക്കാണ് വെട്ടേറ്റത്. കൈയ്ക്ക് പൊട്ടലുണ്ട്. സംഭവത്തിൽ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇയാൾക്ക്‌ മാനസികവിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് പായ വിരിച്ച് കിടന്നുറങ്ങി; യുവാവ് പോലീസ് പിടിയിൽ
പള്ളിപ്പെരുന്നാളിന് പള്ളിക്ക് സമീപം നൃത്തം ചെയ്തു; ചോദ്യം ചെയ്ത യുവാവിനെയും സഹോദരനെയും ക്രൂരമായി മർദിച്ചു; 3 പേർ പിടിയിൽ