പി എസ് രശ്മി മെമ്മോറിയൽ യംഗ് ജേണലിസ്റ്റ് അവാര്‍ഡ് ജോ മാത്യുവിന്

Published : Sep 22, 2025, 04:25 PM IST
PS Rashmi Memorial Award

Synopsis

കാട്ടുകൊള്ളക്കാരന്‍ വനപാലകനായി മാറിയ കഥ പറയുന്ന 'കുഞ്ഞുമോന്റെ വലിയ ജീവിതം' എന്ന ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്‌റ്റോറിയാണ് ജോ മാത്യുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്

തിരുവനന്തപുരം: ജനയുഗം ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി എസ് രശ്മിയുടെ ഓര്‍മ്മയ്ക്കായി പി എസ് രശ്മി സൗഹൃദ കൂട്ടായ്മ യുവ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പി എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേണലിസ്റ്റ് അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാള മനോരമ ഇടുക്കി ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോ മാത്യുവാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. 2024 നവംബര്‍ 24 ന് മലയാള മനോരമ വാരാന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ച കുഞ്ഞുമോന്റെ വലിയ ജീവിതം എന്ന ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്‌റ്റോറിയാണ് ജോ മാത്യുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കാട്ടുകൊള്ളക്കാരന്‍ വനപാലകനായി മാറിയ കഥയാണ് കുഞ്ഞുമോന്റെ വലിയ ജീവിതത്തിലൂടെ പറയുന്നത്.

11,111 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം

മാധ്യമപ്രവര്‍ത്തകരായ എസ് ഹരികൃഷ്ണന്‍, കെ എ ബീന, പി ആര്‍ ഡി റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. 11,111 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം രശ്മിയുടെ ജന്മദിനമായ ഒക്ടോബര്‍ നാലിന് തിരുവനന്തപുരം ഭാരത് ഭവന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി ആര്‍ അനില്‍ സമര്‍പ്പിക്കും. അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനവും പി എസ് രശ്മി മെമ്മോറിയല്‍ ട്രസ്റ്റ് പ്രഖ്യാപനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കുമെന്ന് പി എസ് രശ്മി സൗഹൃദ കൂട്ടായ്മ കണ്‍വീനര്‍ എം വി വിനീത, ജോയിന്റ് കണ്‍വീനര്‍മാരായ എസ് ആര്‍ രാജഗോപാല്‍, പി ആര്‍ റിസിയ എന്നിവര്‍ അറിയിച്ചു.

ഒക്ടോബർ 4 ന് പുരസ്കാര വിതരണം

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന പി എസ് രശ്മിയുടെ ഓർമ്മയ്ക്കായി രൂപീകരിക്കുന്ന ട്രസ്റ്റിന്‍റെ പ്രഖ്യാപനവും പ്രഥമ പി എസ് രശ്മി മെമ്മോറിയൽ യംഗ് ജേർണലിസ്റ്റ് പുരസ്കാര സമർപ്പണവും രശ്മിയുടെ ജന്മദിനമായ ഒക്ടോബർ നാലിന് തിരുവനനന്തപുരം ഭാരത് ഭവൻ ഹാളിൽ നടക്കും. ചടങ്ങില്‍ മന്ത്രി ജി ആര്‍ അനിലാകും പുരസ്കാരം സമര്‍പ്പിക്കുക. അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനവും പി എസ് രശ്മി മെമ്മോറിയല്‍ ട്രസ്റ്റ് പ്രഖ്യാപനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കുമെന്ന് പി എസ് രശ്മി സൗഹൃദ കൂട്ടായ്മ കണ്‍വീനര്‍ എം വി വിനീത, ജോയിന്റ് കണ്‍വീനര്‍മാരായ എസ് ആര്‍ രാജഗോപാല്‍, പി ആര്‍ റിസിയ എന്നിവര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന തീരുമാനം; ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറുമാകില്ല, വിജയസാധ്യത കൂടിയ നിയമസഭാ സീറ്റ് വാഗ്ദാനം
പരിശോധനക്ക് ബൈക്ക് തടഞ്ഞപ്പോൾ 23 കാരന് പരുങ്ങൽ, വണ്ടിക്കുള്ളിൽ ഒളിപ്പിച്ചത് 3 എൽഎസ്‍ഡി സ്റ്റാമ്പുകൾ, അറസ്റ്റിൽ