ഒറ്റ രാത്രിയിൽ 4 ക്ഷേത്രങ്ങളിൽ കവർച്ച, സിസിടിവിയുടെ ഡിവിആർ എന്ന് കരുതി കവർന്നത് ഇൻവർട്ടർ; 160 ഓളം മോഷണ കേസുകളിലെ പ്രതി പിടിയിൽ

Published : Sep 22, 2025, 04:08 PM IST
Notorious Thief Caught

Synopsis

കഴിഞ്ഞ മാസം 18 ന് രാത്രി കളമച്ചൽ പാച്ചുവിളാകം ദേവീക്ഷേത്രത്തിൽ നിന്ന് സ്വർണ പൊട്ടുകൾ, വളകൾ, താലി എന്നിവ കവർന്ന ഇവർ സി സി ടി വി ക്യാമറയുടെ ഡി വി ആർ എന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇൻവർട്ടറും മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്തെ കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയും കൂട്ടാളിയും പൊലീസിന്‍റെ പിടിയിൽ. 160 ലധികം മോഷണ കേസുകളിൽ പ്രതിയായ പൂവരണി ജോയും കൂട്ടാളിയും വെഞ്ഞാറമൂട്ടിലാണ് പിടിയിലായത്. കോട്ടയം സ്വദേശി ജോസഫ് കെ ജെ എന്ന പൂവരണി ജോയ് (57), അടൂർ സ്വദേശി തുളസീധരൻ (48) എന്നിവരാണ് അറസ്റ്റിലായത്. അമ്പലങ്ങളിൽ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇവർ, ഒറ്റരാത്രിയിൽ നാല് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് പിടിയിലായത്. കഴിഞ്ഞ മാസം 18 ന് രാത്രി കളമച്ചൽ പാച്ചുവിളാകം ദേവീക്ഷേത്രത്തിൽ നിന്ന് സ്വർണ പൊട്ടുകൾ, വളകൾ, താലി എന്നിവ കവർന്ന ഇവർ സി സി ടി വി ക്യാമറയുടെ ഡി വി ആർ എന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇൻവർട്ടറും മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയത് കഴിഞ്ഞ മാസം

പിന്നാലെ, സമീപത്തെ മറ്റ് രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടത്തിയാണ് പ്രതികൾ കടന്നുകളഞ്ഞത്. മോഷണ കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ക്ഷേത്ര മോഷണങ്ങളിൽ വ്യാപകമായി ഉൾപ്പെട്ട ഇവരുടെ അറസ്റ്റ്, പ്രദേശത്തെ മോഷണ കേസുകളുടെ അന്വേഷണത്തിൽ വഴിത്തിരിവാകുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു.

ജനറൽ കോച്ചുകളിൽ കയറി മൊബൈൽ മോഷ്ടിക്കുന്ന ട്രെയിനിലെ കള്ളൻ പിടിയിൽ

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മൊബൈൽ ഫോണുകൾ കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ (22) യെ ആർ പി എഫ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്കും കന്യാകുമാരിയിൽ നിന്ന് കൊല്ലത്തിനും തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്കും പോകുന്ന ട്രെയിനുകളിൽ കയറിയാണ് ഇയാൾ സ്ഥിരമായി മൊബൈലുകൾ മോഷ്ടിക്കുന്നത്. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ പ്രതിയുടെ കൈയിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൊബൈലുകളടക്കം കണ്ടെടുത്തു. തിരുവനന്തപുരത്തു നിന്നും പകൽ സമയങ്ങളിൽ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഇയാൾ ഉന്നം വയ്ക്കുന്നത്. തിരക്കുള്ള ട്രെയിനുകളിൽ കയറുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളിൽ നിന്നും മൊബൈലുകൾ കവരുന്നാണ് രീതി. ജനറൽ കോച്ചിൽ യാത്രക്കാർക്കൊപ്പം പ്രവേശിക്കുന്ന ഇയാൾ കൃത്യനിർവഹണത്തിന് ശേഷം ട്രെയിനിൽ വച്ച് തന്നെ ഷർട്ട് മാറി അതിവേഗം പുറത്തിറങ്ങി റെയിൽവേ സ്റ്റേഷൻ പരിധിവിട്ട് പുറത്തു പോകും. മോഷ്ടിക്കുന്ന മൊബൈലുകൾ കുറഞ്ഞ വിലയിൽ അതിഥി തൊഴിലാളികൾക്ക് മറിച്ച് വിൽക്കുകയാണ് ഇയാളുടെ രീതി. 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി