
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 2025-30 വർഷത്തേക്കുള്ള ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ചികിത്സാ-പുനാരധിവാസ കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള സമിതിയിലേക്ക് ജോൺസൺ ജെ ഇടയാറന്മുളയെ തിരഞ്ഞെടുത്തു. സാമൂഹ്യ നീതി വകുപ്പ് മന്ത്രാലയമാണ് അദ്ദേഹത്തെ സമിതിയിലേക്ക് തിരഞ്ഞെടുത്തത്.
നാഷണൽ റിസോഴ്സ് സെന്റർ ഫോർ നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ് എക്സിക്യൂട്ടീവ് ഡയറക്ടറും, ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ (ADIC) ഇന്ത്യ ഡയറക്ടറുമാണ് നിലവിൽ ജോൺസൺ ജെ. ഇടയാറന്മുള. കഴിഞ്ഞ നാല് പതിറ്റാണ്ടായി ലഹരി വിരുദ്ധ മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്.
ലോകരോഗ്യ സംഘടനയുടെയും, ഐക്യരാഷ്ട്ര സഭയുടെയും വിവിധ ലഹരിവിരുദ്ധ സമിതികളിൽ അംഗമായി പ്രവർത്തിച്ചിട്ടുള്ള ജോൺസൺ, കേരള സർക്കാരിന്റെ സുബോധം മിഷൻ ഉപദേഷ്മാവ്, മധുമുക്തി ക്യാമ്പയിൻ കോർഡിനേറ്റർ, യുവജന ക്ഷേമ ഡയറക്ടർ ബോർഡ്, നാഷണൽ സർവീസ് സ്കീം അഡ്വൈസർ തുടങ്ങി വിവിധ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.