ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു

Web Desk   | Asianet News
Published : Oct 12, 2021, 09:33 AM IST
ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു

Synopsis

റോഡ് അരികിലെ വാകമരം ബൈക്കിലേക്ക് കടപുഴകി വീഴുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ രാധകൃഷ്ണന്‍റെ തലയിലെ ഹെല്‍മറ്റും ഊരിമാറിയിരുന്നു. 

അടൂര്‍: ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു. ജന്മഭൂമി അടൂർ ലേഖകൻ പിടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്. ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ അടൂര്‍ ചെന്നമ്പള്ളി ജംഗ്ഷന്‍ പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം സംഭവിച്ചത്. 

റോഡ് അരികിലെ വാകമരം ബൈക്കിലേക്ക് കടപുഴകി വീഴുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ രാധകൃഷ്ണന്‍റെ തലയിലെ ഹെല്‍മറ്റും ഊരിമാറിയിരുന്നു. സംഭവ സമയത്ത് സ്ഥലത്ത് കനത്ത മഴയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.  തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ രാധാകൃഷ്ണനെ അടൂരിലെ ജനറല്‍ ആശുപത്രിയിലും, പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

13 കോടി ചെലവഴിച്ച് നിർമാണം പൂര്‍ത്തിയാക്കിയ റോഡിലെ പാലം തകർന്നുവീണു, ഒഴിവായത് വൻ അപകടം
മുന്നിൽ അപകടം! ലോറി വെട്ടിച്ച് മാറ്റി മനാഫ്, മരത്തിലിടിച്ച് കാലുകളും നെഞ്ചും ക്യാബിനിൽ അമർന്നു; മരണത്തെ മുഖാമുഖം കണ്ടു, ഒടുവിൽ രക്ഷ