കാത്തുകാത്തിരുന്ന് പുതുക്കിപ്പണിത റോഡ്, ഉദ്ഘാടനം കഴിഞ്ഞ് 2 ദിവസം മാത്രം, വേനൽ മഴ പെയ്തതോടെ പൊട്ടിപ്പൊളിഞ്ഞു

Published : Mar 03, 2025, 02:43 PM IST
കാത്തുകാത്തിരുന്ന് പുതുക്കിപ്പണിത റോഡ്, ഉദ്ഘാടനം കഴിഞ്ഞ് 2 ദിവസം മാത്രം, വേനൽ മഴ പെയ്തതോടെ പൊട്ടിപ്പൊളിഞ്ഞു

Synopsis

മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ റോഡ് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്നു. നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ.

മലപ്പുറം: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ റോഡ് തകർന്നതോടെ നാട്ടുകാർ ദുരിതത്തിലായി. ചെറുകാവ് പഞ്ചായത്തിലെ പത്താം വാർഡിലെ ചേവായൂർ - കൊടുകുത്തി പറമ്പ് റോഡാണ് നവീകരണത്തിന് പിന്നാലെ പൊള്ളിപ്പൊളിഞ്ഞത്. ടാറിങിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോഡിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാൽ ഞായറാഴ്ച പെയ്ത ആദ്യ മഴയിൽ തന്നെ റോഡ് തകരുകയായിരുന്നു. 

ചേവായൂർ അംഗൻവാടിയിലേക്ക് പ്രവേശിക്കുന്ന വളവിലാണ് റോഡ് തകർന്നത്. റോഡ് താഴുകയും വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. ജില്ല പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തിയ റോഡാണ് ദിവസങ്ങൾക്കുള്ളിൽ തകർന്നത്. വർഷങ്ങളായി പൊട്ടിപൊളിഞ്ഞ ചേവായൂർ റോഡിൽ ഏറെ പ്രയാസം അനുഭവിച്ചാണ് യാത്രക്കാർ സഞ്ചരിച്ചത്. ഇതിനിടെ ലഭ്യമായ ഫണ്ട് ഉപയോഗിച്ച്  ദിവസങ്ങളെടുത്ത് പണി പൂർത്തീകരിച്ചാണ് റോഡ് തുറന്നു കൊടുത്തത്. 

റോഡ് തകർന്നതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ജില്ല പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസനാണ് റോഡിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ചെറുകാവ് പഞ്ചായത്ത് പ്രസിഡന്‍റ്, വാർഡ് മെമ്പർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് വിജിലൻസിന് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

7 വയസുകാരായ ബാരിഷിന്‍റെയും ഫിന്‍സയുടെയും സന്ദര്‍ഭോചിത ഇടപെടൽ, 63കാരിയുടെ സാഹസികത; 4 വയസുകാരന് പുതുജന്മം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു