കുടുംബത്തില്‍ നല്ല മാതൃകയായാലേ അത് സമൂഹത്തില്‍ പ്രതിഫലിക്കൂ: ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ

Published : Nov 19, 2023, 12:16 PM ISTUpdated : Nov 19, 2023, 12:17 PM IST
കുടുംബത്തില്‍ നല്ല മാതൃകയായാലേ അത് സമൂഹത്തില്‍ പ്രതിഫലിക്കൂ:  ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ

Synopsis

വ്യക്തികളുടെ വളർച്ചയിലും മനുഷ്യ വിഭവ വികസന മേഖലയിലും സൈൻ തീർക്കുന്ന മാതൃക അഭിനന്ദനാർഹമാണെന്നും ജഡ്ജി ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.   

കൊച്ചി: വയനാട് കൂളിവയൽ ആസ്ഥാനമായി മനുഷ്യവിഭവ വികസന പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയായ സൈനിന്‍റെ പതിനഞ്ചാം വാർഷിക പ്രഖ്യാപനവും മൂന്നാം കോൺക്ലെവും കൊച്ചിയിൽ സമാപിച്ചു.  മനുഷ്യ വിഭവം ഗുണമുള്ളതാകാൻ കുടുംബ സങ്കല്പത്തെ ചേർത്ത് നിർത്തണമെന്നും പശ്ചാത്യ മൂല്യങ്ങൾക്ക് പിറകെ പാഞ്ഞപ്പോൾ തനത് മൂല്യം നമ്മൾ കൈവിട്ടെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അഭിപ്രായപ്പെട്ടു. സമൂഹം നന്നാകുന്നത് വ്യക്തികൾ മാറുമ്പോളാണ്. നമ്മൾ കുടുംബത്തിലെ മാതൃക ആയാൽ മാത്രമേ സാമൂഹിക തലത്തിൽ പ്രതിഫലനം ഉണ്ടാകൂ. ഇതെല്ലാം മുന്നിൽ കണ്ട് വ്യക്തികളുടെ വളർച്ചയിലും മനുഷ്യ വിഭവ വികസന മേഖലയിലും സൈൻ തീർക്കുന്ന മാതൃക അഭിനന്ദനാർഹമാണെന്നും അതിന് തുടർച്ചയും വളർച്ചയും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

പുലർച്ചെ പിക്കപ് വാനിലെത്തിയ യുവാക്കാൾ പൊലീസിനെ കണ്ട് പാഞ്ഞു, പിടിയിലായപ്പോൾ കണ്ടത്...

വിവിധ സെഷനുകളിലായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി തങ്ങൾ എന്നിവർ സംസാരിച്ചു. സൈൻ കൂട്ടായ്മ ഇതിനകം 15 വർഷങ്ങൾ പൂർത്തിയാക്കി, വിദ്യാർത്ഥികൾ, യുവതീ-യുവാക്കൾ, കുടുംബിനികൾ, സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകർ, സംരംഭകർ തുടങ്ങി സൈൻ പരിശീലനങ്ങളുടെ ഗുണഭോക്താക്കളായവർ നിരവധി പേരാണ്.  കേന്ദ്ര കേരള ഗവണ്മെന്‍റുകളുടെ തൊഴിൽ-നൈപുണി പരിശീലനങ്ങളുടെ അംഗീകൃത ഏജൻസിയായി തെരഞ്ഞെടുക്കപ്പെട്ടതും നൂറുക്കണക്കിന് യുവതീ യുവാക്കൾക്ക്‌ സൗജന്യമായി തൊഴിൽ പരിശീലനവും മികച്ച ജോലിയും ലഭ്യമാക്കാനായതും ഏറെ ചാരിതാർഥ്യജനകമാണെന്ന് കൂട്ടായ്മ അറിയിച്ചു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിട്ടിയ വോട്ടിലും കൗതുകം! ഒറ്റയ്ക്ക് വീടുകയറിയ അമ്മായിഅമ്മ, പാര്‍ട്ടി ടിക്കറ്റിൽ മരുമകൾ; പള്ളിക്കൽ പഞ്ചായത്തിലെ കൗതുക മത്സരത്തിൽ ഇരുവരും തോറ്റു
തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്