Asianet News MalayalamAsianet News Malayalam

പുലർച്ചെ പിക്കപ് വാനിലെത്തിയ യുവാക്കൾ പൊലീസിനെ കണ്ട് പാഞ്ഞു, പിടിയിലായപ്പോൾ കണ്ടത്...

പൊലീസിനെ കണ്ട് വാഹനം തിരിച്ച് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെട്രോളിംഗ് നടത്തിയ പൊലീസ് സംഘം വാഹനം പിടികൂടുകയായിരുന്നു

youth who were stealing BSNL cable from under construction bridge held after chase in trivandrum etj
Author
First Published Nov 19, 2023, 12:07 PM IST

ചിറയിൻകീഴ്: പണി നടന്ന് കൊണ്ടിരിക്കുന്ന മേൽപ്പാലത്തിൽ നിന്നും ബിഎസ്എൻഎൽ കേബിള്‍ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിൽ. ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപത്തുള്ള മേൽപ്പാലത്തിലായിരുന്നു മോഷണ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് പിടികൂടി.

ഈ മാസം പതിനാറിനാണ് മേൽപ്പാലത്തിന് സമീപത്ത് നിന്നും കേബിളുകള്‍ മോഷ്ടിക്കുന്നത്. പുലർച്ചെ 4.30 ഓടെ എത്തിയ പ്രതികള്‍ പിക്കപ്പ് വാനിൽ കേബിള്‍ കടത്തുകയായിരുന്നു. യാത്രക്കിടെ പൊലീസിനെ കണ്ട് വാഹനം തിരിച്ച് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെട്രോളിംഗ് നടത്തിയ പൊലീസ് സംഘം വാഹനം പിടികൂടുകയായിരുന്നു.

വാഹനത്തിന്‍റെ പുറകിൽ കേബിള്‍ കണ്ട പൊലീസ് ഉദ്യോഗസ്ഥ‍‍ർ ചോദ്യം ചെയ്തതതിൽ നിന്നാണ് മോഷണമെന്ന് മനസ്സിലാക്കിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. കല്ലുവാതുക്കൽ സ്വദേശികളായ മനു, സുജിത്ത്, കണ്ണൻ, സനൽ, ഉല്ലാസ്, അരുൺ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ​ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios