ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം യുവതികള്‍ ഒളിച്ചോടി; മക്കളെ ഉപേക്ഷിച്ചതിന് കേസ്

Published : Sep 29, 2021, 11:44 AM ISTUpdated : Sep 29, 2021, 11:50 AM IST
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം യുവതികള്‍ ഒളിച്ചോടി; മക്കളെ ഉപേക്ഷിച്ചതിന് കേസ്

Synopsis

മൂന്നുദിവസം മുൻപാണ് വിവാഹിതരായ ഇരുവരും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ടിറ്റോയ്ക്കൊപ്പം നാടുവിട്ടതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. യുവതികളുടെ ഭർത്താക്കന്മാർ വിഴിഞ്ഞം പൊലീസിന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്

തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതികള്‍ക്കെതിരെ കേസ്. മക്കളെ ഉപേക്ഷിച്ച് പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് (juvenile justice act) പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് വിഴിഞ്ഞം എസ്ഐ കെ എല്‍ സമ്പത്ത് പറഞ്ഞു. വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരാണ് പിടിയിലായത്. ഇവരുടെ ആൺസുഹൃത്തായ പൊഴിയൂർ സ്വദേശി ടിറ്റോ(25)യെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

മൂന്നുദിവസം മുൻപാണ് വിവാഹിതരായ ഇരുവരും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ടിറ്റോയ്ക്കൊപ്പം നാടുവിട്ടതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. യുവതികളുടെ ഭർത്താക്കന്മാർ വിഴിഞ്ഞം പൊലീസിന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ.

ഇവർക്ക് നാലുവയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവർക്ക് മൂന്നരവയസ്സുള്ള ആൺകുട്ടിയുണ്ട്. വിഴിഞ്ഞം എസ്ഐ കെ എൽ സമ്പത്തിന്‍റെ നേതൃത്വത്തിൽ എസ്ഐ വിനോദ്, സിപിഒമാരായ ഷാഹിൽ, വനിതാ പൊലീസ് രഞ്ചിമ എന്നിവരാണ് ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റുചെയ്തത്.

രണ്ടരക്കോടിക്ക് വിലയില്ലേ? കാട് കയറി നശിച്ച് മലങ്കരയുടെ സ്വപ്ന പദ്ധതി, കണ്ണടച്ച് ഇരുട്ടാക്കി അധികൃതര്‍

ദേവികുളത്ത് രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസിനെ വിറപ്പിച്ച് പുള്ളിപ്പുലി; വാഹനത്തിന് മുന്നില്‍ ചാടി

വീട്ടിലെ കിണറ്റിൽ നിന്ന് ഹൊറഗ്ലാനിസ് ഇനത്തില്‍പ്പെട്ട ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം: പരാതി നൽകി മുസ്ലീം ലീഗ്, മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്
ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ