സികെ ആശ എംഎൽഎയുടെ പിതാവ് ആദ്യകാല സിപിഐ നേതാവായ കെ ചെല്ലപ്പൻ അന്തരിച്ചു

Published : Jun 16, 2022, 06:22 PM IST
സികെ ആശ എംഎൽഎയുടെ പിതാവ് ആദ്യകാല സിപിഐ നേതാവായ കെ ചെല്ലപ്പൻ അന്തരിച്ചു

Synopsis

സിപിഐ  വൈക്കം മണ്ഡലം കമ്മിറ്റി ഓഫീസിൽ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്

കോട്ടയം: വൈക്കം എംഎൽഎ സികെ ആശയുടെ പിതാവ് കെ ചെല്ലപ്പൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വൈക്കത്തെ ആദ്യകാല സിപിഐ നേതാവായിരുന്നു. 82 വയസായിരുന്നു. വാർധക്യത്തിലും പൊതുരംഗത്ത് സജീവമായിരുന്നു ചെല്ലപ്പൻ. സിപിഐ  വൈക്കം മണ്ഡലം കമ്മിറ്റി ഓഫീസിൽ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി