പോക്‌സോ കേസ് പ്രതി വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Published : Jun 16, 2022, 06:10 PM IST
പോക്‌സോ കേസ് പ്രതി വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Synopsis

കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ഇന്നു അവസാനിക്കാന്‍ ഇരിക്കെയാണ്  നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം: പോക്‌സോ കേസ് പ്രതിയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ  പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെയാണ് മലപ്പുറം നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടന്‍  ജീവനൊടുക്കിയത്. ഇന്നലെയാണ് കുട്ടനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി  വിചാരണ നടപടികള്‍ ഇന്നു അവസാനിക്കാന്‍ ഇരിക്കുകയായിരിന്നു. 

കേസില്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 14 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍, കുട്ടിയെ പരിചരിച്ച ഡോക്ടര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുധനാഴ്ച്ച ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരിന്നു. പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂര്‍ മൈസൂരു റോഡിലെ സ്വകാര്യ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. 

Read More : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

ബാലപീഡനം, ലൈംഗികാതിക്രമം എന്നീ വകുപ്പ് ചുമത്തിയാണ് കേസ്. അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കി പത്തുവയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അറുപതുവയസ്സു കഴിഞ്ഞ കുട്ടന്‍ പീഡിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ