ജാമ്യത്തിലിറങ്ങി വധശ്രമം; പ്രതികൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി

Published : Apr 07, 2025, 03:30 PM IST
ജാമ്യത്തിലിറങ്ങി വധശ്രമം; പ്രതികൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി

Synopsis

ഷെഹിൻ കുട്ടനെതിരെ പോക്സോ കേസടക്കം പതിഞ്ചും  മുഹമ്മദ് അഷ്റഫിനെതിരെ ഇരുപത്തിയഞ്ചും കേസുകളുണ്ട്.

തിരുവനന്തപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികൾ വധശ്രമ കേസിൽ ഉൾപ്പെട്ടതോടെ വീണ്ടും കാപ്പ ചുമത്തി. മംഗലപുരം സ്വദേശികളായ മുഹമ്മദ് അഷ്റഫ് (30), ഷഹീൻ കുട്ടൻ (30) എന്നിവരാണ് കാപ്പയിൽ കുരുങ്ങി വീണ്ടും അകത്തായത്.

മോഹനപുരം സ്വദേശി നൗഫലിനെ (27) കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇവർ റിമാൻഡിലായിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഇവരെ കാപ്പ നിയമ പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

നേരത്തെ 2023ലും ഇവർ കാപ്പാ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷെഹിൻ കുട്ടനെതിരെ പോക്സോ കേസടക്കം പതിഞ്ചും  മുഹമ്മദ് അഷ്റഫിനെതിരെ ഇരുപത്തിയഞ്ചും കേസുകളുണ്ട്.

എന്തൊരു ക്രൂരത! പാടത്ത് വളർത്തിയ താറാവുകളെ തട്ടിയെടുത്ത് കാറിലെത്തിയ സംഘം, തടയാൻ ശ്രമിച്ച സ്ത്രീയെ ആക്രമിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു