കെഎൽ 55 വൈ 8409 മാരുതി ആൾട്ടോ, ഡിക്കിയിൽ തിരകളും മാരകായുധങ്ങളും, ബത്തേരിയിൽ ഒരാള്‍ കൂടി പിടിയില്‍

Published : May 25, 2025, 08:29 PM IST
കെഎൽ 55 വൈ 8409 മാരുതി ആൾട്ടോ, ഡിക്കിയിൽ തിരകളും മാരകായുധങ്ങളും, ബത്തേരിയിൽ ഒരാള്‍ കൂടി പിടിയില്‍

Synopsis

ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഫ്‌ളയിങ് സ്‌ക്വാഡാണ് ബത്തേരി ചുങ്കം ജങ്ഷനില്‍ നിന്ന് പ്രതികളെ പിടികൂടിയത്

സുല്‍ത്താന്‍ ബത്തേരി: നിയമവിരുദ്ധമായി കാറില്‍ തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തില്‍ വയനാട്ടിൽ ഒരാൾ കൂടി അറസ്റ്റിൽ. ബത്തേരി പൊലീസാണ് 31കാരനെ പിടികൂടിയത്. ഒളിവിലായിരുന്ന ബത്തേരി പുത്തന്‍കുന്ന് കോടതിപ്പടി പാലപ്പെട്ടി വീട്ടില്‍ സഞ്ജു എന്ന സംജാദിനെയാണ് എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാനന്തവാടിയില്‍ നിന്ന് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. 

വയനാട്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുള്ള ഉത്തരവ് ലംഘിച്ചാണ് ഇയാള്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടത്. ഇതോടെ കേസിലുള്‍പ്പെട്ട നാല് പേരും പിടിയിലായി. കല്‍പ്പറ്റ ചൊക്ലി വീട്ടില്‍ സെയ്ദ് (41), മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് എന്ന അജു (20), പള്ളിയാല്‍ വീട്ടില്‍ പി നസീഫ് എന്ന ബാബുമോന്‍ (26)  എന്നിവരാണ് മുന്‍പ് പിടിയിലായവര്‍.

2024 ഡിസംബര്‍ 22ന് രാത്രിയിലാണ് സംഭവം. ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഫ്‌ളയിങ് സ്‌ക്വാഡാണ് ബത്തേരി ചുങ്കം ജങ്ഷനില്‍ നിന്ന് പ്രതികളെ പിടികൂടിയത്. കെ.എല്‍ 55 വൈ. 8409 നമ്പര്‍ മാരുതി ആള്‍ട്ടോ കാറിന്റെ ഡിക്കിയില്‍ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി സൂക്ഷിച്ച നാല് തിരകളും കത്തികളുമാണ് കണ്ടെടുത്തത്. പരിശോധനക്കിടെ സംജാദ് ഓടി രക്ഷപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്
ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു