പൊലീസ് അന്വേഷിച്ചെത്തിയതറിഞ്ഞ് ഊബർ ടാക്‌‌സി വിളിച്ച ശേഷം ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറുമായി ക‌ടന്നു, വീട് വളഞ്ഞതോടെ ഓടി; പ്രതിയെ പൊക്കി പൊലീസ്

Published : Aug 24, 2026, 12:10 AM IST
Kappa case accused arrest

Synopsis

കാപ്പ ശിക്ഷ കഴിഞ്ഞ് ഇറങ്ങി മൂന്നുമാസം മാത്രം തികയുമ്പോഴാണ് സുഹൈലിന്‍റെ അതിക്രമം. ചൊവ്വാഴ്ച രാത്രി മൂന്നുപേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ പൊലീസ് അന്വേഷിച്ചെത്തുന്നതിനിടെയാണ് മുങ്ങിയത്.

തിരുവനന്തപുരം: ഊബർ ടാക്‌‌സി വിളിച്ച ശേഷം ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പെരുമാതുറ സ്വദേശി സുഹൈലിനെ (32) കഠിനംകുളം പൊലീസ് പിടികൂടി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വെഞ്ഞാറമൂട്ടിലേക്ക് പോകുന്നതിനായി ഊബർ ടാക്സി വിളിച്ച് പുതുക്കുറിച്ചി എൽ.പി സ്കൂൾ ജംഗ്ഷനിൽ നിന്ന് കയറിയ സുഹൈൽ, പെരുമാതുറയിലെത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ഡ്രൈവർ സജിമോനെ (48) ബലമായി തള്ളിമാറ്റി കാറുമായി രക്ഷപ്പെടുകയായിരുന്നു.

കാപ്പ ശിക്ഷ കഴിഞ്ഞ് ഇറങ്ങി മൂന്നുമാസം മാത്രം തികയുമ്പോഴാണ് സുഹൈലിന്‍റെ അതിക്രമം. ചൊവ്വാഴ്ച രാത്രി മൂന്നുപേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ പൊലീസ് അന്വേഷിച്ചെത്തുന്നതിനിടെയാണ് മുങ്ങിയത്. പൊലീസ് തലസ്ഥാനത്ത് അരിച്ചുപെറുക്കുന്നതിനിടെ പെരുമാതുറ ഭാഗത്ത് വീടിന്‍റെ മുകളിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പൊലീസ് വളഞ്ഞതോടെ മുകളിൽ നിന്ന് ചാടിയോടിയ ഇയാളെ സാഹസികമായി പിന്തുടർന്നാണ് പെരുമാതുറ ബീച്ച് ഭാഗത്തുനിന്ന് പിടികൂടിയത്.

തട്ടിയെടുത്ത കാർ നേരത്തെ വലിയതുറ ഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കഴുത്തിന് പരിക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനംകുളം സബ് ഇൻസ്പെക്ടർ അനൂപ് എം.എല്ലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അലക്ഷ്യമായി പിന്നിലേക്കെടുത്ത കാർ തട്ടി യുവാവ് റോഡിൽ വീണു, പിന്നാലെയെത്തിയ ലോറി കയറി, സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
ഡോക്ടറെ കാണാനായി രോഗികളോട് ക്യൂ നിൽക്കാൻ പറഞ്ഞതിന് റാന്നി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തല്ലി, പ്രതികൾ റിമാൻഡിൽ