
തിരുവനന്തപുരം: കടയ്ക്കാവൂരിൽ കൊലക്കേസ് പ്രതിയായ കടകംപള്ളി ബിജു കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബിജുവിന്റെ തലയ്ക്ക് പിന്നിൽ വെട്ടിയത് താനാണെന്ന് പിടിയിലായ മുഖ്യപ്രതി മുകേഷ് മൊഴി നൽകി. സംഭവത്തിൽ പ്രദേശവാസിയായ മഹിക്ക് ഈ കേസിൽ പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തിൽ മുകേഷിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ കൂടി പോലീസ് പിടികൂടി. പ്രദേശവാസികളായ മൊട്ട പ്രദീപ്, ശൈലേഷ് എന്നിവരാണ് പുതുതായി പൊലീസിന്റെ പിടിയിലായത്.
മൃതദേഹം കണ്ടെത്തിയ വയലിന് സമീപത്തെ വീട്ടിൽവെച്ചാണ് കൊലപാതകം നടന്നത്. തുടർന്ന് കസ്റ്റഡിയിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ വയലിന് സമീപമുള്ള സ്ഥലങ്ങളിലും വീടുകളിലും ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam