
കണ്ണൂർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി. ടി.ഒ. മോഹനൻ എം.എൽ.എയാണ് ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകിയത്.
കണ്ണൂരിൽ നടന്ന ഒരു ബി.ജെ.പി പരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിക്ക് തെരുവ് നായയുടെ സ്വഭാവമാണെന്ന രീതിയിലായിരുന്നു കെ. ശ്രീകാന്തിന്റെ പരാമർശം. ഈ വിവാദ പ്രസംഗത്തിനെതിരെയാണ് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി നിയമനടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam