
തിരുവനന്തപുരം: വെങ്ങാനൂർ ചാവടി നടയിൽ പൊലീസ് വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. പെരിങ്ങമ്മല കക്കാകുഴി ലക്ഷം വീട്ടിൽ രാജേഷിനും ഒപ്പമുണ്ടായിരുന്ന സഹോദരിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ ചാവടിനട വെച്ചായിരുന്നു അപകടം.
മന്ത്രി കടകം പള്ളി സുരേന്ദ്രന് എസ്കോർട്ട് പോയി മടങ്ങിയെത്തിയ പൊലീസിൻറെ തിരുവനന്തപുരം റൂറലിലെ പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്. പെരിങ്ങമ്മലയിൽ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന പൊലീസ് വാഹനം എതിരെ വന്ന കാറിലിടിക്കുകയായിരുന്നുവെന്നും പൊലീസ് വാഹനത്തിലുണ്ടായിരുന്നവർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
എന്നാൽ എതിരെ വന്ന കാർ ജീപ്പിലിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ പരിക്കേറ്റവരെ വിഴിഞ്ഞം പൊലീസെത്തിയാണ് ആംമ്പുലൻസിൽ ആശുപത്രിയിലേക്ക് അയച്ചതെന്നും കേസ് രജിസ്റ്റർ ചെയ്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam