കക്കയം ഡാമിൽ ജലനിരപ്പ് ഇനിയും ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി

By Web TeamFirst Published Aug 4, 2020, 4:55 PM IST
Highlights

കക്കയം ഡാമിൽ ജലനിരപ്പ് ഇനിയുമുയർന്നാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

കോഴിക്കോട്: കക്കയം ഡാമിൽ ജലനിരപ്പ് ഇനിയുമുയർന്നാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയിൽ 100 സെൻറീമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.   

ജലനിരപ്പ്  757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടി വരും. സെക്കൻഡിൽ 100 ക്യൂബിക് വെള്ളമാണ് പുഴയിലേക്ക്  വിടുക.  നിലവിൽ  751.88മി ആണ്  ഡാമിലെ ജലനിരപ്പ്.  ജില്ലയിൽ  ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ 204 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.



 

click me!