ട്രാഫിക് നിയമം തെറ്റിച്ച ലോറി ഇടിച്ചുകയറി; കളമശേരിയിൽ വൈറലായ ബസ് സ്റ്റോപ്പിൻ്റെ ഗ്ലാസ് ഫ്രെയിം തകർന്നു

Published : Feb 04, 2026, 01:43 PM IST
ac BUS SHELTER

Synopsis

കളമശ്ശേരി എച്ച്.എം.ടി കവലയിലെ ശീതീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കോൺക്രീറ്റ് മിക്സറുമായി വന്ന ലോറി ഇടിച്ച് കയറി. ട്രാഫിക് നിയമം ലംഘിച്ച് തിരിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് കേടുപാടുണ്ട്.

കൊച്ചി: കളമശ്ശേരി എച്ച്.എം.ടി കവലയിൽ സൂപ്പർ സ്റ്റാർ പദവിയോടെ തലയുയർത്തി നിന്ന ശീതീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ച് കയറി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. എച്ച്.എം.ടി ഭാഗത്ത് നിന്നും കോൺക്രീറ്റ് മിക്സുമായി വന്ന ലോറി ട്രാഫിക് നിയമം തെറ്റിച്ച് തിരിച്ചപ്പോഴാണ് അപകടം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഗ്ലാസ് ഭിത്തിയുടെ ഫ്രെയിം തകർന്നു. ഇതിനി പുനർനിർമിക്കേണ്ടി വരും.

കവലയിൽ നിന്നും അനുവദനീയമല്ലാത്ത വലത് ഭാഗത്തേക്ക് ലോറി തിരിച്ചപ്പോൾ ആളുകൾ ബഹളമുണ്ടാക്കിയിരുന്നു. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ ലോറിയുടെ മുൻ ഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിക്കുകയായിരുന്നു. പൂർണമായും എയർ കണ്ടീഷൻ ചെയ്ത കാത്തിരുപ്പ് കേന്ദ്രമായിരുന്നു ഇത്. മൊബൈൽ ചാർജിംഗ് പോയിന്റുകളും വൈഫൈ സൗകര്യവും പോലീസ് സ്റ്റേഷനിലേക്ക് 24x7 ഓൺലൈൻ ആക്സസ്സുളള സി.സി.ടി.വി ക്യാമറകളും മ്യൂസിക് സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എന്നും നിരവധി ആളുകളാണ് ഈ കാത്തിരിപ്പ് കേന്ദ്രം വിനിയോഗിക്കുന്നത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി രാജീവിൻ്റെ ശ്രമഫലമായി നിപ്പോൺ ടൊയോട്ട കമ്പനിയാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കും, അവധി നൽകും; ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ തുടങ്ങി, നിർദേശങ്ങളുമായി മന്ത്രി
പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകനും; ഷൊർണൂർ - നിലമ്പൂർ മെമു ട്രെയിനിടിച്ച് 56കാരൻ മരിച്ചു