തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭാര്യമാർ, മോഷണത്തിന് പോകുന്ന സ്ഥലത്ത് കള്ളപ്പേരിൽ വിവാഹം,ഇരകളിലേറെയും വിധവകൾ,'കല്യാണരാമൻ'പിടിയിൽ

Published : Mar 11, 2026, 07:52 PM IST
wedding theif

Synopsis

ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്.

തിരുവനന്തപുരം:കേരളത്തിലുടനീളം പലയിടങ്ങളിൽ നിന്ന് വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കല്യാണ രാമൻ പിടിയിൽ. കല്യാണ രാമൻ എന്ന്വിളിപ്പേരുള്ള ബാഹുലേയനാണ് ആറ്റിങ്ങൽ പൊലീസിന്‍റെ പിടികൂടിയത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായായ ഇയാൾ നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50 ലധികം കേസുകളിൽ പ്രതിയാണ്. ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്. വാടകയ്ക്ക് വീട് എടുത്താണ് മോഷണവും , വിവാഹവും നടത്തിരുന്നതെന്ന് പൊലീസ് പറയുന്നു. വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ച് വീടെടുത്ത് താമസിച്ച്, ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. 

കാസർഗോഡ് നീലേശ്വരത്ത് ഒരു സ്ത്രീയുമായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ലോഡ്ജിൽ താമസിക്കുന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിയാൾ പിടിയിലായത്. തിരുവനന്തപുരത്ത് വയോധികയുടെ ഏഴ് പവന്‍റെ മാല മോഷ്ട്ടിച്ച കേസിൽ പിടികിട്ടാപുള്ളിയാണിയാൾ. മറ്റ് കേസുകൾക്കായി പ്രതിയെ ഫോർട്ട് സ്റ്റേഷനു കൈമാറിയെന്ന് ആറ്റിങ്ങൽ പൊലീസ് വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് കിഫ്ബി ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; മൊബൈല്‍ ഫോണുകള്‍ സമ്മാനം!
പ്രിയപ്പെട്ട അധ്യാപിക സ്റ്റെഫിക്ക് നിറകണ്ണുകളോടെ വിട നൽകി വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും; 33ാം വയസിൽ വിയോഗം