എൻഡോസൾഫാൻ ബാധിതരുടെ ഓർമയ്ക്കായി നിർമിച്ച ശിൽപം അനാച്ഛാദനം ചെയ്തു, സ്പീക്കർ എത്തിയില്ല, അതൃപ്തി പ്രകടിപ്പിച്ച് കാനായി

Published : Nov 13, 2026, 01:08 PM IST
kanayi statue

Synopsis

തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ പങ്കെടുക്കാത്തതിൽ ശിൽപി കാനായി കുഞ്ഞിരാമൻ അതൃപ്തി അറിയിച്ചു

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലാ പഞ്ചായത്ത് വളപ്പിൽ എൻഡോസൾഫാൻ ബാധിതരുടെ ഓർമയ്ക്കായി നിർമിച്ച ശിൽപം അനാച്ഛാദനം ചെയ്തു. കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശിൽപം രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് ശിൽപം അനാച്ഛാദനം ചെയ്തത്. അതേസമയം ഉദ്ഘാടകനായി നേരത്തെ നിശ്ചയിച്ച സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ പങ്കെടുക്കാത്തതിൽ ശിൽപി കാനായി കുഞ്ഞിരാമൻ അതൃപ്തി അറിയിച്ചു. തിരുവഞ്ചൂർ അനാച്ഛാദനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ ഇന്ന് രാവിലെയാണ് സ്പീക്കർ എത്തില്ല എന്ന് സംഘാടകർ അറിയിച്ചത്. ആര് ഉദ്ഘാടനം ചെയ്താലും ഇല്ലെങ്കിലും ശിൽപം ജനങ്ങൾക്കുള്ളതാണെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരുടെ നിലവിള ചിത്രീകരിക്കുന്നതിനായി വലിയ തലകളും കൈകളുമുള്ള 2 കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് നിൽക്കുന്ന അമ്മയുടെ ശിൽപമാണ് അനാച്ഛാദനം ചെയ്തത്. 40 അടി ഉയരമുള്ള ഈ ശിൽപം കാനായി പണിതതിൽ ഏറ്റവും ഉയരം കൂടിയതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൈപ്പമംഗലത്തെ സ്റ്റേഷന്‍ റൗഡിയും കൂട്ടാളിയും, കാറിലെ ഫ്ലോർമാറ്റിനടിയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്നത് എംഡിഎംഎ; യുവാക്കൾ പിടിയിൽ
കെഎസ്ആആർടിസി ബസിൽ എംഡിഎംഎയുമായി എത്തി, വെള്ളായണി ജങ്ഷനിൽ വന്നിറങ്ങിയ യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി