
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ എംഡിഎംഎയുമായി എത്തിയയാളെ ഡാൻസാഫ് സംഘം പിടികൂടി. പൂന്തുറ പുത്തൻപള്ളി എം.എസ്. മൻസിലിൽ അൽ അസീം (43) നെയാണ് പിടികൂടിയത്. നെയ്യാറ്റിൻകര ഭാഗത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് യുവാവ് ലഹരി കടത്തിയത്. ബസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നേമം വെള്ളായണി ജങ്ഷനിൽ വന്നിറങ്ങുമ്പോഴാണ് അസീമിനെ ഡാൻസാഫ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇയാൾ ബാംഗ്ലൂരിൽ നിന്നാണ് ലഹരി വസ്തു എത്തിച്ചതെന്നാണ് സംശയം. നടപടി ക്രമങ്ങൾക്ക് ശേഷം കൂടുതൽ അന്വേഷണങ്ങൾക്കായി ഡാൻസാഫ് സംഘം ഇയാളെ നേമം പൊലീസിന് കൈമാറി. ഇയാൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam