
തൃശ്ശൂർ: തൃശൂർ രാമവർമപുരം കാങ്ങാപ്പാടൻ ബാർ അടച്ചുപൂട്ടി. ബാറിന്റെ ലൈസൻസ് റദ്ദാക്കി. കോവിഡ് കാലത്തെ അനധികൃത മദ്യവിൽപനയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബാറുടമ കെപി കുര്യനെ അഞ്ചാം പ്രതിയാക്കി എക്സൈസ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു. 2020 മേയ് ഏഴിനാണ് സംഭവം. മട്ടാഞ്ചേരിയിൽ വെച്ച് 14.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്ന കാലത്തായിരുന്നു ഇത്. ഈ മദ്യത്തിന്റെ ഉറവിടം കാങ്ങാപ്പാടൻ ബാറാണെന്ന് എക്സൈസിലെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബാർ ലൈസൻസ് റദ്ദാക്കിയത്. ബാറുടമയ്ക്ക് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇത് കൂടി കേട്ട ശേഷമായിരിക്കും തുടർ നടപടികൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam