പുലര്‍ച്ചെ പ്രസവ വേദന, ഓടിയെത്തി കനിവ് 108 ആംബുലൻസ് ജീവനക്കാർ; പെണ്‍കുഞ്ഞിന് ജന്മം നല്‍കി ബിഹാര്‍ സ്വദേശിനി

Published : Mar 01, 2023, 07:39 PM IST
പുലര്‍ച്ചെ പ്രസവ വേദന, ഓടിയെത്തി കനിവ് 108 ആംബുലൻസ് ജീവനക്കാർ; പെണ്‍കുഞ്ഞിന് ജന്മം നല്‍കി ബിഹാര്‍ സ്വദേശിനി

Synopsis

ആശാ വർക്കറായ ഓമന വിൽസൺ ആണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

തൃശൂർ: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബിഹാർ സ്വദേശിനിയും തൃശൂർ ആളൂർ കൊമ്പിടിയിൽ താമസവുമായ സോണികുമാരി (23) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട സോണികുമാരി വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 

തുടർന്ന് ഒപ്പമുള്ളവർ വിവരം ആശാ വർക്കറെ അറിയിച്ചു. ആശാ വർക്കറായ ഓമന വിൽസൺ ആണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് ബിജോ ജോർജ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിബിൻ ജോയ് എന്നിവർ ഉടൻ സ്ഥലത്തെത്തി. 

തുടർന്ന്  എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിബിൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റി.  ഇരുവരെയും ഉടൻ ആംബുലൻസ് പൈലറ്റ് ബിജോ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Read More : നഗ്നനായി നടന്ന് മോഷണം, ജയിലില്‍ നിന്നിറങ്ങി വീണ്ടും കവര്‍ച്ച; 'വാട്ടർ മീറ്റർ' കബീര്‍ മലപ്പുറത്ത് പിടിയില്‍

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ