
കണ്ണൂർ: കളിക്കുന്നതിനിടെ കിട്ടിയ പാമ്പിനെ കുപ്പിയിലാക്കി കുട്ടികൾ. വ്യാഴാഴ്ച രാവിലെ കുന്നോത്ത് മൂസാൻപീടികയിലാണ് സംഭവം. പിടികൂടിയത് മൂർഖനെയാണ് കുട്ടികൾ അറിഞ്ഞില്ല എന്നതാണ് ഏറെ അമ്പരിപ്പിക്കുന്ന കാര്യം. അവധി ദിനത്തിൽ കളിക്കുന്നതിനിടെ പൂന്തോട്ടത്തിലെ മരച്ചുവട്ടിൽ നിന്നാണ് കുട്ടികൾക്ക് പാമ്പിനെ ലഭിക്കുന്നത്. കിട്ടിയ പാമ്പിനെ ഒരു പ്ലാസ്റ്റിക് കുപ്പിയിലാക്കി ചിത്രം രക്ഷിതാക്കൾക്ക് അയച്ചുകൊടുത്തു. രക്ഷിതാവ് ഇതൊരു പാമ്പ് പിടുത്തക്കാരനെ കാണിച്ചപ്പോളാണ് മൂർഖൻ പാമ്പാണെന്ന് തിരിച്ചറിയുന്നത്. കുപ്പിയിൽ തൊടരുതെന്ന് രക്ഷിതാക്കളുടെ നിർദേശത്തെ തുടർന്ന് ഒഴിവായത് വൻദുരന്തമാണ്. പാമ്പുപിടുത്തക്കാരനായ ഫൈസൽ എത്തിയാണ് ഒടുവിൽ പാമ്പിനെ സ്ഥലത്ത് നിന്ന് മാറ്റിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam