കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫ് നിലനിർത്തി

By Web TeamFirst Published Jun 12, 2020, 2:37 PM IST
Highlights

കഴിഞ്ഞ മാർച്ചിൽ ലീഗ് അംഗം കെപിഎ സലിമിനെ കൂട്ട് പിടിച്ച് യുഡിഎഫ് ഡെപ്യൂട്ടി മേയർ പികെ രാഗേഷിനെ എൽഡിഎഫ് മറിച്ചിട്ടിരുന്നു. അതേ സലീമിനെ സ്വന്തം പക്ഷത്തേക്ക് തിരിച്ചെത്തിച്ചാണ് യുഡിഎഫ് രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറാക്കിയത്

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫ് നിലനിർത്തി. ലീഗ് അംഗത്തെ കൂട്ട് പിടിച്ച് എൽഡിഎഫ് കൊണ്ടുവന്ന അവിശ്യാസ പ്രമേയത്തിലൂടെ ഡെപ്യൂട്ടിമേയറെ പുറത്താക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലീഗ് അംഗത്തെ തിരിച്ചെത്തിച്ചാണ് യുഡിഎഫ് വിജയം ഉറപ്പാക്കിയത്.

അമ്പത്തിയഞ്ച് അംഗ കൗൺസിലിൽ യുഡിഎഫിന് ഒരു സ്വതന്ത്രനടക്കം ഇരുപത്തിയെട്ടും എൽഡിഎഫിന് ഇരുപത്തിയേഴും അംഗങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാർച്ചിൽ ലീഗ് അംഗം കെപിഎ സലിമിനെ കൂട്ട് പിടിച്ച് യുഡിഎഫ് ഡെപ്യൂട്ടി മേയർ പികെ രാഗേഷിനെ എൽഡിഎഫ് മറിച്ചിട്ടിരുന്നു. അതേ സലീമിനെ സ്വന്തം പക്ഷത്തേക്ക് തിരിച്ചെത്തിച്ചാണ് യുഡിഎഫ് രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറാക്കിയത്. സിപിഐ കൗൺസിലർ വെള്ളോറ രാജൻ ഒരു വോട്ടിന് തോറ്റു. 

ജില്ലാ കളക്ടർ ടിവി സുഭാഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പൂർണമായും സാമൂഹിക അകലം പാലിച്ചു ആയിരുന്നു വോട്ടെടുപ്പ്.

click me!