ജനം ടിവിയും ജന്മഭൂമിയും കർമ്മ ന്യൂസ് എന്നിവരടക്കം പ്രതിപ്പട്ടികയിൽ; പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി

Published : Jul 26, 2026, 06:56 AM IST
pk sreemathi

Synopsis

മുൻ മന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫാമിലി പെൻഷൻ വാങ്ങിയെന്ന വ്യാജ പ്രചാരണത്തിൽ ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ് എന്നിവരടക്കമുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കണ്ണൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജനം ടിവി, ജന്മഭൂമി ദിനപ്പത്രം, ഓൺലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്ന പത്രം സുദിനം എന്നിവയായിരുന്നു പി.കെ. ശ്രീമതിക്കെതിരെ തെറ്റായ വാർത്ത നൽകിയത്. ഇത് സംബന്ധിച്ച വാർത്തകളുടെ തെളിവുകൾ ശേഖരിക്കലാണ് ആദ്യ ഘട്ടം. ഇവയുടെ ആധികാരികത ഉറപ്പാക്കാൻ മെറ്റക്ക് കത്ത് നൽകും. തുടർന്ന് വാർത്ത തയ്യാറാക്കിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കും.

റൂറൽ സൈബർ പൊലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല. സൈബർ ഓപ്പറേഷൻസിന്റെ ചുമതലയുള്ള ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കുന്നംകുളം മുൻ എം.എൽ.എ പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന സിപിഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു വ്യാജ വാർത്ത പ്രചരിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജാമ്യം കിട്ടിയാൽ ഇതേ സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷ്ടിക്കും', പൊലീസിനെ വെല്ലുവിളിച്ച് പ്രതിജ്ഞ നടപ്പാക്കി വൈകിയില്ല, സുമേഷ് വീണ്ടും അകത്തായി
പുറമെ നോക്കിയാൽ ഫിറ്റ്നസ് ജിം, പ്രോട്ടീൻ മോളിൽ കൂടുതൽ ആളുകളും എത്തുന്നത് പക്ഷെ വ്യായാമത്തിന് അല്ലെന്ന് മാത്രം, എംഡിഎംഎം വിൽപന പിടികൂടി