മലപ്പുറം ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിലാണ് സംഭവം. പ്രതി കക്കാടംപൊയിൽ സ്വദേശി മഞ്ജുവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ എട്ടുവയസ്സുകാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു. ഭാര്യ പെട്ടെന്ന് മാറിയതോടെ എട്ട് വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു. മലപ്പുറം ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിലാണ് സംഭവം. പ്രതി കക്കാടംപൊയിൽ സ്വദേശി മഞ്ജുവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ എട്ടുവയസ്സുകാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

