പെട്രോൾ പമ്പിലും സമരം! 'വേതനവും ബോണസും വർധിപ്പിക്കണം'; നാളെ മുതൽ അനിശ്ചിതകാല സമരമെന്ന് കണ്ണൂരിലെ ജീവനക്കാർ

Published : Apr 12, 2023, 09:35 PM ISTUpdated : Apr 13, 2023, 10:42 PM IST
പെട്രോൾ പമ്പിലും സമരം! 'വേതനവും ബോണസും വർധിപ്പിക്കണം'; നാളെ മുതൽ അനിശ്ചിതകാല സമരമെന്ന് കണ്ണൂരിലെ ജീവനക്കാർ

Synopsis

കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു

കണ്ണൂ‍ർ: പെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ കണ്ണൂ‍ർ ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങുമെന്നാണ് സൂചന. 20 ശതമാനം ബോണസ് നല്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 5 ശതമാനം എക്സ് ഗ്രേഷ്യാ നല്കണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. പമ്പ് ഉടമകളുമായി യൂണിയൻ നേതാക്കൾ ആറു തവണ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അനിശ്ചിത കാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ യൂണിയൻ നേതാക്കളുമായി റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ നാളെ ചർച്ച നടത്തിയേക്കും.

എട്ടാം നാൾ എ ഐ ക്യാമറ ഓൺ ആകും, ഹെൽമറ്റും സീറ്റ്ബെൽറ്റും മാത്രമല്ല; 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കീറും!

അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത തലശ്ശേരിയിലെ ബോംബ് സ്ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി അറ്റുപോയി എന്നതാണ്. എരഞ്ഞോളി പാലത്ത് നടന്ന സ്ഫോടനത്തിലാണ് പ്രദേശവാസി വിഷ്ണുവിന്റെ കൈപ്പത്തി അറ്റുപോയത്. ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. തീവ്ര പരിചരണ വിഭാഗത്തിലുള്ള വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത് ആർ എസ് എസ് പ്രവർത്തകനാണെന്ന് സി പി എം നേതാക്കൾ ആരോപിച്ചു. ബി ജെ പി - ആർ എസ് എസ് നേതൃത്വത്തിന്റെ അറിവോടെ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് ആർ എസ് എസ് ശ്രമമെന്നും സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സി പി എം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ ആവശ്യപ്പെട്ടു. 

'തലശേരിയിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത് ആർഎസ്എസ് പ്രവർത്തകന്'; ആരോപണവുമായി സിപിഎം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിസിസി പ്രസിഡന്റ് വിളിച്ചിട്ടും യോഗത്തിന് വന്നില്ല, 6 കൗൺസിലർമാർക്കെതിരെ നടപടി; കുന്നംകുളം നഗരസഭയിൽ കോൺഗ്രസിന് പുതിയ തലവേദന
കല്യാണ സദ്യക്ക് പപ്പടം കിട്ടാത്തതിന് ഇത്തവണ അടി ബാലരാമപുരത്ത്, വരന്‍റെയും വധുവിന്‍റേയും ബന്ധുക്കൾ തമ്മിലടിച്ചു-VIRAL VIDEO