മുഖംമൂടി ധരിച്ച് മുകളിലെ ഡോർ തുറന്നെത്തി, കത്തി കാട്ടി ഭീഷണി, കണ്ണൂരിൽ 1.8 ലക്ഷം രൂപയും സ്വർണവും കവർന്നു

Published : Jun 27, 2022, 11:09 AM IST
മുഖംമൂടി ധരിച്ച് മുകളിലെ ഡോർ തുറന്നെത്തി, കത്തി കാട്ടി ഭീഷണി, കണ്ണൂരിൽ 1.8 ലക്ഷം രൂപയും സ്വർണവും കവർന്നു

Synopsis

ചാലയിൽ വീട്ടമ്മയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം. മനയത്തുമൂലയിലെ ജലാലുദീന്റെ വീട്ടിലാണ് മോഷണം നടന്നത്. 

കണ്ണൂർ: ചാലയിൽ വീട്ടമ്മയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം. മനയത്തുമൂലയിലെ ജലാലുദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ജലാലുദീന്റെ ഭാര്യ സൗതത്തിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 1,80,000 രൂപയും ഒരു പവന്റെ സ്വർണ്ണവും കവർന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണം. 

വീടിന്റെ മുകളിലത്തെ നിലയിലെ ഡോർ തുറന്നാണ് പ്രതികൾ അകത്തു കയറിയതെന്നാണ് വിവരം. താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന സൗദത്തിനെ കാത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം, അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും സ്വർണ്ണ വളയും മോഷണം പോയതായാണ് പരാതി. മുകളിലത്തെ മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും മോഷണം പോയി. മോഷണം നടക്കുമ്പോൾ സൗദത്തും രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

Read more:  രാജ്യത്തെ നടുക്കി വീണ്ടും കൂട്ട ബലാത്സംഗം, ഉത്തരാഖണ്ഡിൽ ഓടുന്ന കാറിൽ അമ്മയും മകളും കൂട്ട ബലാത്സംഗത്തിന് ഇരയായി

എടയ്ക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. സമീപത്ത സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖം മറച്ച രണ്ടംഗ സംഘമാണ് കാത്തി കാണിച്ച് മോഷണം നടത്തിയതെന്നാണ് സൗദത്ത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സൗദത്തിന്റെ ഭർത്താവ് ജലാലുദീൻ വിദേശത്താണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read more: അന്യ​ഗ്രഹ ജീവിയെപ്പോലെ ഒന്ന്, ഒടുവിൽ കണ്ടെത്തി, തീരത്തടിഞ്ഞത് കിലോയ്ക്ക് 28,000 രൂപ വരുന്ന കടൽജീവി

Read more: ജന്മദിനത്തിൽ ഭാര്യക്ക് സർപ്രൈസ് നൽകാനായി കേക്കിന് ഓർഡർ ചെയ്തു; യുവാവിന് നഷ്ടമായത് 48000 രൂപ!

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്