കണ്ണൂർ തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ, നടപടി സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ

Published : Dec 13, 2024, 09:42 AM IST
കണ്ണൂർ തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ, നടപടി സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ

Synopsis

സിസിടിവി ദൃശ്യങ്ങളിൽ യൂണിറ്റ് പ്രസിഡന്‍റ് റിബിനെ ആദ്യമടിച്ചത് അമൽ ബാബുവാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ 308, 326 വകുപ്പുകൾ ചുമത്തി കേസെടുക്കും.

കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. പോളിടെക്നിക് വിദ്യാർത്ഥിയായ പാനൂർ സ്വദേശി അമൽ ബാബുവാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദൃശ്യങ്ങളിൽ യൂണിറ്റ് പ്രസിഡന്‍റ് റിബിനെ ആദ്യമടിച്ചത് അമൽ ബാബുവാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ 308, 326 വകുപ്പുകൾ ചുമത്തി കേസെടുക്കും. സംഭവത്തില്‍ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മില്‍ കയ്യാങ്കളി നടന്നത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിനെ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു. നട്ടെല്ലിന് പരിക്കേറ്റ റിബിനിപ്പോൾ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് കേസ്. റിബിന്‍റെ പരാതിയിന്മേലാണ് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി കേസെടുത്തത്.

Also Read: തോട്ടട ഐടിഐ സംഘർഷം; കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

അതേസമയം, എസ്എഫ്ഐ പ്രവർത്തകനായ ആഷിക് നൽകിയ പരാതിയിന്മേൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന  യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് റിബിനാണ് ഒന്നാം പ്രതി. പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ അനിശ്ചിത കാലത്തേക്ക് ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്