കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ പുന:ക്രമീകരിച്ചു

Published : Sep 27, 2018, 05:46 PM IST
കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ പുന:ക്രമീകരിച്ചു

Synopsis

ഒന്നാം സെമസ്റ്റർ പി.ജി.പരീക്ഷകൾ നേരത്തേ നിശ്ചയിച്ച പ്രകാരം നവംബർ 30 ന് തന്നെ ആരംഭിക്കും. പുന:ക്രമീകരിച്ച ടൈം ടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ഒക്ടോബർ 8 ന് ആരംഭിക്കാനിരുന്ന ഡിഗ്രി അഞ്ചാം സെമസ്റ്റർ, പി.ജി മൂന്നാം സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ 15ന് ആരംഭിക്കുന്ന തരത്തിൽ പുനഃക്രമീകരിച്ചു. മൂന്നാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ യു.ജി പരീക്ഷകൾ കൂടി ഒരാഴ്ച നീട്ടിവെക്കും. 

ഒന്നാം സെമസ്റ്റർ പി.ജി.പരീക്ഷകൾ നേരത്തേ നിശ്ചയിച്ച പ്രകാരം നവംബർ 30 ന് തന്നെ ആരംഭിക്കും. പുന:ക്രമീകരിച്ച ടൈം ടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. വിവിധ വിദ്യാർത്ഥി സംഘടനകളുമായും സർവ്വകലാശാല യൂനിയനുമായും ഇന്ന് സിൻഡിക്കേറ്റംഗങ്ങളും സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരും നടത്തിയ ചർച്ചയെ തുടർന്നാണ് വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ തീരുമാനം അറിയിച്ചത്.

വിദ്യാർത്ഥി സംഘടനാ നേതാക്കളുമായുള്ള ചർച്ചയിൽ പ്രോ-വൈസ് ചാൻസലർ ഡോ. പി.ടി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ എ.നിശാന്ത്, എം.സി.രാജു, ഡോ.വി.എ.വിൽസൺ, പരീക്ഷാ കൺട്രോളർ ഡോ.പി.ബാബു ആന്റോ, വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ പത്മനാഭൻ കാവുമ്പായി, റജിസ്ട്രാർ ഇൻ ചാർജ്‌ പി.ശിവപ്പു എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം