
കണ്ണൂര്‍: വെള്ളിക്കീലില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. കണ്ണപുരം ചുണ്ട സ്വദേശി നൗഷാദ് (38) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നൗഷാദിനെ രണ്ടു ദിവസം മുന്‍പ് കാണാതായിരുന്നു. ഇതില്‍ തളിപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
പതിനെട്ടാം നിലയില്‍ നിന്നും വീണ് 47കാരിയ്ക്ക് ദാരുണാന്ത്യം
മുംബൈ: മുംബൈയില്‍ 22 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ നിന്നും വീണ് 47കാരിയ്ക്ക് ദാരുണാന്ത്യം. മുംബൈ ബന്ദൂപിലെ ത്രിവേണി സംഘം ഹൗസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന റീനാ സൊളാന്‍കി എന്ന മധ്യവയസ്‌കയാണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. റീന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു മാസങ്ങളായി റീന വിവിധ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്നും ഇതിന്റെ മാനസികവിഷയങ്ങളാല്‍ ജീവനൊടുക്കിയെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.