പുതുപ്പള്ളിയില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് വാസവന്‍; കിടങ്ങൂരിലെ സഖ്യത്തെ 'തള്ളിപ്പറഞ്ഞിട്ടില്ല'

Published : Aug 20, 2023, 04:00 PM IST
പുതുപ്പള്ളിയില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് വാസവന്‍; കിടങ്ങൂരിലെ സഖ്യത്തെ 'തള്ളിപ്പറഞ്ഞിട്ടില്ല'

Synopsis

ജനപ്രതിനിധി മരിച്ചുകഴിഞ്ഞ് ഇത്ര പെട്ടെന്ന് കേരളത്തില്‍ ഒരിടത്തും ഉപതെരഞ്ഞെടുപ്പ് വന്നിട്ടില്ലെന്നും വാസവൻ. 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും ബിജെപിയും വിട്ടു നിന്നു. രണ്ടുകൂട്ടരും തമ്മിലുള്ള ബാന്ധവത്തിന്റെ ഉദാഹരണങ്ങളാണിതെന്ന് വാസവന്‍ പറഞ്ഞു. 

വിഎന്‍ വാസവന്റെ കുറിപ്പ്: പുതുപ്പള്ളിയിലും യുഡിഎഫ് , ബിജെപി സഖ്യത്തിന് നീക്കം. പുതുപ്പള്ളി അസംബ്ലി മണ്ഡലത്തിന്റെ തൊട്ടടുത്തുള്ള കിടങ്ങൂര്‍ പഞ്ചായത്തില്‍ രൂപപ്പെട്ട യുഡിഎഫ്- ബിജെപി സഖ്യം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും പരീക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും ബിജെപിയും വിട്ടു നിന്നു. രണ്ട് കൂട്ടരും തമ്മിലുള്ള ബാന്ധവത്തിന്റെ ഉദാഹരണങ്ങളാണിത്. ജനപ്രതിനിധി മരിച്ചുകഴിഞ്ഞ് ഇത്ര പെട്ടെന്ന് കേരളത്തില്‍ ഒരിടത്തും ഉപതെരഞ്ഞെടുപ്പ് വന്നിട്ടില്ല. അതും ഓണം, മണര്‍കാട് എട്ട് നോമ്പ് പെരുനാള്‍, അയ്യങ്കാളി ജയന്തി, ശ്രീനാരായണ ഗുരുജയന്തി എന്നീ ആഘോഷങ്ങളുടെ നാളുകളില്‍. ഈ ദിനങ്ങളില്‍ ഘോഷയാത്രയും മറ്റും നാടെങ്ങും നടക്കുന്നതാണ്. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി  തെരഞ്ഞെടുപ്പ് രണ്ടാഴ്ച്ചത്തേക്ക് നീട്ടിവയ്ക്കാന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. പരിഗണിച്ചില്ല. പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും എല്‍ഡിഎഫ് ആവശ്യം നിരസിച്ചതും ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമല്ലെയെന്ന് സംശയിക്കുന്നവരെയും കുറ്റം പറയാനാകില്ല. കുപ്രചരണങ്ങളെയും ബിജെപി യുഡിഎഫ് സഖ്യത്തെയും മറികടന്ന് പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുക തന്നെ ചെയ്യും.

  ഓണമടുത്തു, വ്യാജമദ്യ നിർമ്മാണം വ്യാപകമാവുന്നു; 504 ലിറ്റർ വ്യാജമദ്യവുമായി മൂന്നുപേർ പിടിയിൽ 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം
വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്