
തിരുവനന്തപുരം: ഓണമടുത്തതോടെ വ്യാജമദ്യ നിർമ്മാണം വ്യാപകമാവുന്നു. തിരുവനന്തപുരം നെയ്യാറ്റിൽകരയിൽ 504 ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. നെയ്യാറ്റിൻകര എക്സൈസാണ് വ്യാജ മദ്യം പിടികൂടിയത്. മലയിൻകീഴ്, വെള്ളായണി സ്വദേശികളായ പ്രകാശ്, സതീഷ്‌കുമാർ, സതീഷ് കുമാർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ഓണം അടുത്തതോടെ ഇവർ വ്യാജമദ്യം ഉണ്ടാക്കി വിൽപ്പന നടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനായി വീടെടുത്ത് ഇവർ സ്വയം മദ്യം ഉണ്ടാക്കുകയായിരുന്നു. കൂടാതെ മദ്യക്കുപ്പിയിൽ ഒട്ടിക്കാൻ എക്സൈസിന്റെ സ്റ്റിക്കറും നിർമ്മിച്ചിരുന്നു. 1008 കുപ്പികളിലായാണ് മദ്യം നിറച്ച് വച്ചിരുന്നത്. ഓണം അടുത്ത പശ്ചാത്തലത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേരും അറസ്റ്റിലായത്.
മണിപ്പൂർ കലാപം അന്വേഷിക്കുന്ന സിബിഐ സംഘം വിപുലീകരിച്ചു, 30 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി
അതിനിടെ, കോഴിക്കോട് ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി. മദ്യ ലഹരിയിൽ ആയിരുന്ന അക്രമി കത്തി വീശിയതായി ആര് പി എഫ് സംഘം പറയുന്നു. പ്രതി ബിജുകുമാർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്.
സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണം നിർമ്മിച്ച് തട്ടിപ്പ്; കണ്ണൂരിൽ മൂന്നു പേർ പിടിയിൽ
https://www.youtube.com/watch?v=iMEWfH44_2Q
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam